in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ദിമിത്രിയോസും ഡയസും ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മർകസ്, വിദേശസൈനിങ് അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർതാരമായ  ദിമിത്രിയോസിന്റെ ട്രാൻസ്ഫർ വാർത്തകളും ചർച്ചകളുമാണ് നിലവിൽ ആരാധകർക്കിടയിലുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർതാരമായ  ദിമിത്രിയോസിന്റെ ട്രാൻസ്ഫർ വാർത്തകളും ചർച്ചകളുമാണ് നിലവിൽ ആരാധകർക്കിടയിലുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ അവസാനിക്കുന്ന താരം അടുത്ത സീസണിൽ പുതിയ ക്ലബ്ബിൽ പന്ത് തട്ടിയെക്കുമെന്നാണ് കരുതുന്നത്. താരത്തിന് ഓഫറുമായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെങ്കിലും ദിമി പ്രതീക്ഷിക്കുന്ന ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറല്ല.

മാത്രമല്ല ഐഎസ്എല്ലിൽ നിന്നും വിദേശ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ രംഗത്തുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. കൂടാതെ ഐഎസ്എൽ നിന്നും ഈസ്റ്റ് ബംഗാൾ  താരത്തെ മുന്നിൽ മികച്ച ഒരു ഓഫർ നൽകിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ദിമിയെ കിട്ടിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും നിലവിൽ മുംബൈ സിറ്റി താരവുമായ ഡയസിനെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാൾ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിലവിൽ ഗോവയിൽനിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ദിമിത്രിയോസ്, ഡയസ് എന്നിവരുടെ സാധ്യതകൾ കുറവാണ്. പക്ഷെ ഈസ്റ്റ്‌ ബംഗാൾ വിദേശമുന്നേറ്റനിര താരങ്ങൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്നുണ്ട്.

നായക സ്ഥാനം തെറിക്കുമോ ? ഹർദിക്കിന്റെ കാര്യം കട്ടപ്പൊക

ശനിയാഴ്ച ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് നേടികൊടുക്കുവാൻ ബാംഗ്ലൂരുവിനു കഴിയും?