in

LOLLOL LOVELOVE OMGOMG

GOAT ആകുമോ എംബാപ്പെ? ക്രിസ്റ്റ്യാനോ, മെസ്സി എന്നിവരെക്കാൾ മികച്ച UCL തുടക്കം എംബാപ്പെക്ക്…!!

ക്ലബ്ബ്‌ ഫുട്ബോളിലെ സൂപ്പർ പോരാട്ടങ്ങൾ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ 50 മത്സരങ്ങളിൽ, സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുമായി എംബാപ്പെയെ താരതമ്യം ചെയ്തുനോക്കുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ – മെസ്സി എന്നിവരേക്കാൾ മികച്ച തുടക്കമാണ് കയ്ലിയൻ എംബാപ്പെക്ക് ലഭിച്ചിട്ടുള്ളത്. ആദ്യ 50 മത്സരങ്ങളിലെ ക്രിസ്റ്റ്യാനോ-മെസ്സി കണക്കുകൾ നമുക്ക് പരിശോധിച്ചു നോക്കാം…

kylian-mbappe

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരാണ്? പലർക്കും പല അഭിപ്രായങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടെ പേര് തന്നെയാണ് GOAT ( Greatest Of All Time ) എന്നതിനോട് ഏറ്റവും കൂടുതൽ ചേർത്തു വായിക്കുന്നത്. പെലെ,മറഡോണ,റൊണാൾഡോ നസാരിയോ etc.. അങ്ങനെ മറ്റു പല പ്രമുഖ കളിക്കാരെ പിന്തുണക്കുന്നവരും ഒരുപാട് പേരുണ്ട്.

എന്നാൽ, കയ്ലിയൻ എംബാപ്പെ എന്ന 22 വയസ്സുകാരന്റെ ഇതുവരെയുള്ള പ്രകടനം എടുത്തു നോക്കുകയാണെങ്കിൽ, ഭാവിയിൽ ഒരു പക്ഷെ എക്കാലത്തെയും മികച്ച താരമാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. നിലവിൽ പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് യുവതാരമാണ് കയ്ലിയൻ എംബാപ്പെ.

kylian-mbappe

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ PSG-യുടെ UCL മത്സരത്തിൽ ബൂട്ടു കെട്ടിയതോടെ UCL-ൽ 50 മത്സരങ്ങൾ പൂർത്തിയാക്കാൻ എംബാപ്പെക്ക് കഴിഞ്ഞിരുന്നു. 50 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 22 അസിസ്റ്റുകളുമാണ് ഈ 22-കാരൻ നേടിയിട്ടുള്ളത്. എന്നിരുന്നാലും, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി പോലും നേടാൻ എംബാപ്പെക്ക് കഴിഞ്ഞിട്ടില്ല.

ക്ലബ്ബ്‌ ഫുട്ബോളിലെ സൂപ്പർ പോരാട്ടങ്ങൾ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ 50 മത്സരങ്ങളിൽ, സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുമായി എംബാപ്പെയെ താരതമ്യം ചെയ്തുനോക്കുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ – മെസ്സി എന്നിവരേക്കാൾ മികച്ച തുടക്കമാണ് കയ്ലിയൻ എംബാപ്പെക്ക് ലഭിച്ചിട്ടുള്ളത്.
ആദ്യ 50 മത്സരങ്ങളിലെ ക്രിസ്റ്റ്യാനോ-മെസ്സി കണക്കുകൾ നമുക്ക് പരിശോധിച്ചു നോക്കാം…

– ക്രിസ്റ്റ്യാനോ റൊണാൾഡോ – ആദ്യ 50 UCL ഗെയിമുകളിൽ 13 ഗോളുകൾ, 11 അസിസ്റ്റുകൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ ആദ്യ 50 മത്സരങ്ങളിൽ നിന്ന് മികച്ച തുടക്കം ഉണ്ടായിരുന്നില്ല. ആദ്യ 50 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 11 അസിസ്റ്റുകളും നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഹാരതാണ്ടവമാണ് പിന്നീട് ലോകം കാണുന്നത്. ചാമ്പ്യൻസ് ലീഗിന്റെ രാജാവ്, യുവേഫ ക്രിസ്റ്റ്യാനോ ലീഗ് ( UCL ) എന്നെല്ലാം വിശേഷണമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും കൂടുതൽ റെക്കോർഡുകൾ തന്റെ പേരിലാക്കിയിട്ടുള്ളത്. 5 UCL കിരീടം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോയുടെ റെക്കോർഡുകൾ നിരത്താൻ നിന്നാൽ എണ്ണിയെടുക്കുക അസാധ്യമാണ്.

– ലയണൽ മെസ്സി – ആദ്യ 50 UCL ഗെയിമുകളിൽ നിന്ന് 31 ഗോളുകൾ, 11 അസിസ്റ്റുകൾ.

ലയണൽ മെസ്സി ഒരു വിംഗറായാണ് തന്റെ കരിയർ തുടങ്ങിയത്, എന്നാൽ പെപ് ഗാർഡിയോളയുടെ ബാഴ്‌സലോണയിലെ മുഖ്യ പരിശീലകനായുള്ള വരവ് ലിയോ മെസ്സി ഫാൾസ്-9 റോളിലേക്ക് നീങ്ങുന്നത് കണ്ടു. അവിടെയാണ് അദ്ദേഹം മെസ്സി എന്ന പ്രതിഭയിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് അതിശയകരമായ പ്രകടനമാണ് മെസ്സി കാഴ്ച വെച്ചത്. 6 തവണ ബാലൻ ഡി ഓർ നേടിയിട്ടുള്ള ലിയോ മെസ്സി 4 തവണയാണ് UCL കിരീടം ഉയർത്തിയിട്ടുള്ളത്. UCL-ൽ നിരവധി റെക്കോർഡുകൾ ലയണൽ മെസ്സിയുടെ പേരിലുണ്ട്.

PSG-ക്ക് നിരാശ, സിനദിൻ സിദാനു PSG ടീമിലെത്താൻ താല്പര്യമില്ല എന്ന് റിപ്പോർട്ടുകൾ…

ധോണിയെ നിലനിർത്തിയതിന് പിന്നാലെ സർപ്രൈസ് തീരുമാനവുമായി ചെന്നൈ; വണ്ടറടിച്ച് ധോണി ആരാധകർ…