in , ,

LOVELOVE

സഞ്ജുവിനും കൂട്ടർക്കും സന്തോഷ വാർത്തെയെത്തുമോ? സുപ്രധാന വിഷയത്തിൽ ചർച്ചയുമായി ബിസിസിഐ

ഐപിഎൽ 2024 ന്റെ എഡിഷൻ പുരോഗമിക്കുകയാണ്. ലീഗ് ഘട്ട പോരാട്ടങ്ങൾ പുരോഗമിക്കുമ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാനാവുന്നത് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുമാണ്. ഇരുവരും പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിച്ചെങ്കിലും പ്ലേ ഓഫിൽ ഇവർക്ക് ഒരു മുട്ടൻ പണി വരുന്നുണ്ട്.

ഈ മുട്ടൻ പണി ഏറ്റവും കൂടുതൽ ബാധിക്കുക സഞ്ജുവിന്റെ റോയല്സിനാവും. ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഐപിഎല്ലിൽ കളിക്കുന്ന ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്‌ക്വാഡിനെ തിരിച്ച് വിളിക്കുന്നതിനാൽ ഇംഗ്ലീഷ് താരങ്ങൾ ഐപിഎൽ പ്ലേ ഓഫിനുണ്ടാവില്ല.

കൊല്കത്തൻ നിരയിൽ ഓപണർ ഫിൽ സാൽട്ടും റോയൽസ് നിരയിൽ ജോസ് ബട്ട്ലറും പ്ലേ ഓഫിനുണ്ടാവില്ല. കൊൽക്കത്തയിൽ സാൾട്ടിന് പകരം അഫ്ഘാൻ താരം ഗുർബാസ് സാൾട്ടിന്റെ അഭാവം ഒരു താരത്തിലെങ്കിലും പരിഹരിക്കുമെങ്കിലും രാജസ്ഥാനിൽ ബട്ട്ലരുടെ അഭാവം നികത്താൻ ആളുകളില്ല.

കൂടാതെ മോയിൻ അലിയെ പോലുള്ള താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ട്. ഇവരൊക്കെ പ്ലേ ഓഫിന് മുമ്പ് പോയാൽ ഐപിഎല്ലിന്റെ മാറ്റ് തന്നെ കുറയുമെന്നതിനാൽ വിഷയത്തിൽ ബിസിസിഐ ഒരു പരിഹാരത്തിനിറങ്ങിയിരിക്കുകയാണ്.

പ്ലേ ഓഫ് കളിക്കുന്ന ഇംഗ്ലീഷ് താരങ്ങളെ ഐപിഎല്ലിന് വിട്ട് നൽകണമെന്ന ഉപാധിയുമായി ബിസിസിഐ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനെ സമീപിച്ചതായാണ് റിപ്പോർട്ട്. ചർച്ചകൾ വിജയിച്ചാൽ രാജസ്ഥാന് അത് ഏറ്റവും ഗുണകരമാവും.

മുമ്പ് ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

റോണോ അമേരിക്കയിലേക്ക്?; ബെക്കാം കളി തുടങ്ങി മക്കളെ