in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുമ്പ് ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

ഐഎസ്എൽ പത്താം സീസൺ അവസാനിച്ചതോടെ ടീമുകളെല്ലാം അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. പല ടീമുകളും ശക്തമായ ട്രാൻസ്ഫറുകൾ നടത്തി ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ മിഡ്ഫീൽഡർ വിനീത് റായിയെ സ്വാന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് എന്ന വാർത്ത പുറത്ത് വരികയാണ്. മലയാള മാധ്യമമായ മനോരമയാണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ 2016-17 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് വിനീത്. ശേഷം മിനർവാ, ഒഡീഷ എന്നീ ക്ലബ്ബുകൾക്കായി കളിച്ച ഈ 26 കാരൻ 2021 മുതൽ മുംബൈയുടെ ഭാഗമാണ്.

ബ്ലാസ്റ്റേഴ്‌സ് വിനീത് റായിയെ സ്വന്തമാക്കുകയാണെങ്കിൽ നിലവിലെ മിഡ്ഫീൽഡർമാരിൽ ഒരാൾ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. ഡാനിഷ് ഫാറൂഖിയായിരിക്കും ക്ലബ് വിടുക. ആ വിടവിലേക്കായിരിക്കും ബ്ലാസ്റ്റേഴ്‌സ് വിനീതിനെ കൊണ്ട് വരാൻ ശ്രമിക്കുന്നത്.

ഇന്ത്യൻ ദേശീയ ടീമിനായി 11 മൽസരങ്ങളും താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 23 ടീമിനേയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

ലൂണക്ക് വമ്പൻ ഓഫർ നൽകി മുംബൈ സിറ്റി, ഇനി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് തീരുമാനിക്കാം..

സഞ്ജുവിനും കൂട്ടർക്കും സന്തോഷ വാർത്തെയെത്തുമോ? സുപ്രധാന വിഷയത്തിൽ ചർച്ചയുമായി ബിസിസിഐ