ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഉദ്ഘാടന പോരാട്ടത്തിൽ കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം തുടക്കം.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരമായ ജീസസ് ജിമിനസ്, മൊറോക്കൻ സൂപ്പർതാരമായ നോഹ്സദോയി എന്നിവർ നേടുന്ന ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ വിജയം.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണ മത്സരത്തിനിടെ പരിക്കിന്റെ അസ്വസ്ഥതകൾ പ്രകടമാക്കി പുറത്തുപോയിരുന്നു.
Also Read – ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങേര് പുലിയാണ്💯🔥എതിരാളികളുടെ അന്തകൻ!!
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കുന്ന കാര്യം സംശയത്തിലാണ്.
Also Read – മോഹൻ ബഗാനെതിരെ അഡ്രിയാൻ ലൂണ കളിക്കില്ലേ? ആശങ്കയോടെ ആരാധകർ..
ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിനുശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരിശീലന സെഷനിൽ ലൂണ പങ്കെടുത്തിട്ടില്ല. സൂപ്പർതാരത്തിന് വിശ്രമം നൽകിയിരിക്കുകയാണ്, എന്തായാലും മോഹൻ ബഗാനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പായി അഡ്രിയാൻ ലൂണ പൂർണഫിറ്റ്നസ് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – അവർ ഒന്നൊന്നര ടീമാണ് മച്ചാനെ.. നോക്കി കളിച്ചില്ലേൽ തലങ്ങും വിലങ്ങും കിട്ടുമെന്ന് സൂപ്പർതാരം..