in , , ,

ലൂണക്കായി ട്രാൻസ്ഫർ ഫീ നൽകാം; ബ്ലാസ്റ്റേഴ്‌സ് മജിഷ്യനെ സ്വന്തമാക്കാൻ ഐഎസ്എൽ ജേതാക്കൾ രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയൻ മധ്യനിരതാരം അഡ്രിയാൻ ലൂണ. കഴിഞ്ഞ സീസണിൽ താരത്തിന് പരിക്ക് മൂലം ഒട്ടനവധി മത്സരങ്ങൾ നഷ്ടപെട്ടെങ്കിലും കളിച്ച മത്സരങ്ങളിൽ താരം ഗംഭീര പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി കാഴ്ചവെച്ചത്.

എന്നാൽ താരവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ അത്തരം സന്തോഷക്കരമായ വാർത്തയല്ല പുറത്ത് വരുന്നത്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം ലൂണയെ സ്വന്തമാക്കാനായി ഐഎസ്എൽ കപ്പ്‌ ജേതാക്കളായ മുംബൈ സിറ്റി എഫ്സി രംഗത്ത് വന്നിരിക്കുകയാണ്.

മുംബൈ ലൂണക്കായുള്ള ഓഫർ നൽകി കഴിഞ്ഞു. മുംബൈ താരത്തിനായി ട്രാൻസ്ഫർ ഫീ നൽകാനും തയ്യാറാണ്. അതുകൊണ്ട് തന്നെ ഇനി തീരുമാനങ്ങൾ എടുക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റാണ്.

എന്തിരുന്നാലും ലൂണയെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് വിട്ട് നൽകിലായെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകറുള്ളത്. വരും ദിവസങ്ങളിൽ ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ലൂണയ്ക്ക് പഴയ പരിശീലകന്റെ ടീമിൽ നിന്നും വമ്പൻ ഓഫർ

ലൂണക്ക് വമ്പൻ ഓഫർ നൽകി മുംബൈ സിറ്റി, ഇനി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് തീരുമാനിക്കാം..