in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

റോണോ അമേരിക്കയിലേക്ക്?; ബെക്കാം കളി തുടങ്ങി മക്കളെ

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ടീമിനായി കളിച്ചാൽ എങ്ങനെയിരിക്കും? ആരാധകരെ സംബന്ധിച്ച് അതൊരു വല്ലാത്തൊരു അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ മെസ്സിയും റൊണാൾഡോയും ഒരുമിച്ച് പന്ത് തട്ടാനുള്ള സാദ്ധ്യതകൾ വര്ധിച്ചിരിക്കുന്നതായാണ് പുറത്ത് വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്റർ മിയാമി ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപോർട്ടുകൾ. ഇൻ്റർ മിയാമിയുടെ പ്രസിഡൻ്റ് ഡേവിഡ് ബെക്കാം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തൻ്റെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ആരായുന്നതായി മാധ്യമപ്രവർത്തകൻ അബ്ദുൽ അസീസ് അൽ-ഒസൈമി റിപ്പോർട്ട് ചെയ്യുന്നു.

ലയണൽ മെസ്സിയുയെയും റൊണാൾഡോയെയും ഒരേ ടീമിൽ ഒന്നിപ്പിക്കാൻ ബെക്കാമിന് താൽപ്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.2022 ൽ, റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന സമയത്ത് തന്നെ ബെക്കാം റോണോയുമായി ചർച്ച നടത്തിയതായി നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

നിലവിൽ തകർപ്പൻ ഫോമിലാണ് റോണോ. സീസണിൽ 41 ഗോളുകളും 12 അസിസ്റ്റുകളുമാണ് റോണോ നേടിയത്.സൗദി ക്ലബ്ബുമായുള്ള അദ്ദേഹത്തിൻ്റെ കരാർ 2025 വരെയാണ്, ട്രാൻസ്ഫർമാർക്ക് അനുസരിച്ച് അദ്ദേഹത്തിൻ്റെ വിപണി മൂല്യം 15 ദശലക്ഷം യൂറോയാണ്.

ബെക്കാമിന്റെ ഇരുവരെയും മിയാമിയിൽ ഒന്നിപ്പിക്കാൻ ആഗ്രഹമുണ്ട്. അതിനുള്ള നീക്കങ്ങളും ബെക്കാം നടത്തുന്നുണ്ട്. ആ നീക്കങ്ങൾ വിജയിച്ചാൽ മെസിയും റോണോയും മിയാമിയിൽ ഒന്നിച്ച് പന്ത് തട്ടുന്നത് കാണാനാവും.

index: https://www.telecomasia.net/, twitter.com/TeamCRonaldo

സഞ്ജുവിനും കൂട്ടർക്കും സന്തോഷ വാർത്തെയെത്തുമോ? സുപ്രധാന വിഷയത്തിൽ ചർച്ചയുമായി ബിസിസിഐ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പിക്കുന്ന രണ്ട് സുപ്രധാന അപ്‌ഡേറ്റുകൾ പുറത്ത്