in , , , ,

CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പിക്കുന്ന രണ്ട് സുപ്രധാന അപ്‌ഡേറ്റുകൾ പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആശങ്ക നൽകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളായ ദിമിത്രി ഡയ്മന്തക്കോസും അഡ്രിയാൻ ലൂണയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവുമോ എന്ന ആശങ്കയിലാണ് ആരാധകർ.

അഡ്രിയാൻ ലൂണയ്ക്ക് വേണ്ടി മുംബൈ സിറ്റി എഫ്സി വമ്പൻ ഓഫറുമായി രംഗത്ത് വന്നു എന്നുള്ളതായിരുന്നു ആദ്യ വാർത്ത. ഇപ്പോഴിതാ ദിമിയ്ക്ക് വേണ്ടി മോഹൻ ബഗാനും രംഗത്തുണ്ടെന്ന പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ലൂണയുടെ കരാർ 2+1 വർഷമാണ്. ഈ കരാറിൽ രണ്ട് വർഷം ലൂണ പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി +1 കരാർ ചർച്ചകൾക്ക് ശേഷമേ പൂർത്തീകരിക്കാൻ കഴിയുകയുള്ളു. പുതിയ കോച്ച് വന്നതിന് ശേഷം തിരുമാനമെടുക്കാമെന്നാണ് ലൂണയുടെ നിലപാട്.

ഇവാൻ വുകോമനോവിച്ചിന്റെ ഫോർമേഷനിൽ ലൂണ നിർണായക താരമായിരുന്നു. എന്നാൽ പുതിയ കോച്ചിന്റെ ഫോർമേഷനിൽ ലൂണയ്ക്ക് സ്ഥാനമുണ്ടാവുമോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ലൂണ കരാർ ചർച്ചകളുമായി മുന്നോട്ട് പോകുകയുള്ളു.

ദിമിയാവട്ടെ ബ്ലാസ്റ്റേഴ്സിന്റെ കരാർ കാലാവധി കഴിയുകയും നിലവിൽ ഫ്രീ ഏജന്റായി മാറുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഒരു ഓഫർ ദിമിക്ക് മുന്നിലുണ്ട്. അതിനിടയിലാണ് ബഗാന്റെ ഓഫർ കൂടി ദിമിക്ക് മുന്നിലെത്തുന്നത്. ഫ്രീ ഏജന്റ് ആയതിനാൽ ഏത് ഓഫർ സ്വീകരിക്കണമെന്നത് ദിമിയുടെ നിലപാടാണ്.

റോണോ അമേരിക്കയിലേക്ക്?; ബെക്കാം കളി തുടങ്ങി മക്കളെ

രോഹിതിന് ശേഷം നായകനാക്കാൻ പദ്ധതിയിട്ടത് ഹർദിക്കിനെയല്ല, മറ്റൊരു താരത്തെ; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ