in

ബ്രെസ്റ്റിനെ തോൽപ്പിച്ച് PSG ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് കുതിക്കുന്നു

പാരിസ് സെന്റ് ജർമയിന് വേണ്ടി ഹോം സ്റ്റേഡിയത്തിൽ ആദ്യമായി കളിക്കാനിറങ്ങിയ സെർജിയോ റാമോസിന് സന്തോഷം പകരുന്നത് കൂടിയാണ് ഈ വിജയം. ഈ സീസണിലെ ലീഗ് മത്സരങ്ങളിൽ 10 ഗോളുകൾ തികച്ച കയ്ലിയൻ എംബാപ്പെ, ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ 6 സീസണിലും 10 ഗോളുകൾ എന്ന നേട്ടം മറികടന്നിരുന്നു.

ബ്രെസ്റ്റിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ തകർപ്പൻ വിജയം നേടി പാരിസ് സെന്റ് ജർമയിൻ. പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിൽ ഫ്രഞ്ച് യുവതാരം കയ്ലിയൻ എംബാപ്പെ, ജർമൻ താരം തിലോ കെഹ്റർ എന്നിവർ നേടുന്ന ഗോളുകളിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് പിസ്ജിയുടെ വിജയം.

പാരിസ് സെന്റ് ജർമയിന് വേണ്ടി ഹോം സ്റ്റേഡിയത്തിൽ ആദ്യമായി കളിക്കാനിറങ്ങിയ സെർജിയോ റാമോസിന് സന്തോഷം പകരുന്നത് കൂടിയാണ് ഈ വിജയം. ഈ സീസണിലെ ലീഗ് മത്സരങ്ങളിൽ 10 ഗോളുകൾ തികച്ച കയ്ലിയൻ എംബാപ്പെ, ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ 6 സീസണിലും 10 ഗോളുകൾ എന്ന നേട്ടം മറികടന്നിരുന്നു.

ബ്രെസ്റ്റിനെതിരായ മത്സരത്തിന്റെ 32-മിനിറ്റിൽ ആദ്യ ഗോൾ നേടിയ എംബാപ്പെ ആദ്യ പകുതിയിൽ പിസ്ജിക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ 53-മിനിറ്റിലാണ് ജർമൻ താരം കെഹ്ററുടെ ഗോൾ വരുന്നത്. ഇതോടെ രണ്ട് ഗോൾ ലീഡ് നേടിയ പിസ്ജി മത്സരാവസാനം വരെ ഈ ലീഡ് നിലനിർത്തി വിജയം നേടുകയായിരുന്നു.

ഈ വിജയത്തോടെ വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുത്ത മൗറിസിയോ പോചെട്ടിനോയുടെ പിസ്ജി, ലീഗ് പോയന്റ് ടേബിളിൽ 21 മത്സരങ്ങളിൽ 50 പോയന്റുമായി ഒന്നാമതാണ്. അതേസമയം 21 മത്സരങ്ങളിൽ നിന്ന് 25 പോയന്റുള്ള ബ്രെസ്റ്റ് പോയന്റ് ടേബിളിൽ 13-സ്ഥാനത്താണ്. ലീഗിലെ പിസ്ജിയുടെ അടുത്ത മത്സരം 24-ന് റൈയിംസിനെതിരെയാണ് നടക്കുന്നത്.

റാഗ്നിക്കും ടീമും പഴയ പടി തന്നെ, വില്ല പാർക്കിൽ സമനില കുരുക്കിൽ യുണൈറ്റഡ്

ആരാധകർക്ക് നൽകുന്ന ജേഴ്സിയുടെ വിലയായി ക്രിസ്റ്റ്യാനോ നൽകുന്നത് വമ്പൻ തുക; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം