ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ 4 -1 എന്ന സ്കോർലൈനിൽ പരാജയപ്പെടുത്തി കൊണ്ടാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടിയത്. ക്വാർട്ടർ ഫൈനലിൽ ഇനി ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. നിലവിലെ ഫോമനുസരിച്ച് ക്രൊയേഷ്യയെ ക്വാർട്ടർ ഫൈനൽ കടന്ന് സെമിയിലെത്താൻ ബ്രസീലിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ കണക്കുകൂട്ടുന്നത്.
ഇതിനിടയിൽ ബ്രസീലിയൻ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരമായ റൊണാഡോ. നിലവിൽ ലോകകപ്പിൽ ബ്രസീലിനു വേണ്ടി 3 ഗോളുകൾ നേടിയ യുവതാരം റിച്ചാർലിസനെ അഭിനന്ദിച്ചു കൊണ്ടാണ് ഇതിഹാസ താരം റൊണാൾഡോ രംഗത്തു വന്നിരിക്കുന്നത്.
റിച്ചാർലിസൻ ബ്രസീലിലെ ഓരോ ആളുകൾക്കും പ്രചോദനമാണെന്നും താരം ബ്രസീലിന്റെ അഭിമാനമാണെന്നുമാണ് താരത്തെ പറ്റി റൊണാൾഡോ അഭിപ്രായപ്പെട്ടത്. റൊണാൾഡോ ടിവിയിൽ റിച്ചാർലിസനൊപ്പം നടത്തിയ അഭിമുഖത്തിലാണ് റൊണാൾഡോ റിച്ചാർലിസനെ പ്രശംസകൊണ്ട് മൂടിയത്.
നമ്മൾ മൂന്ന് മാച്ചുകൾ കളിച്ചു. ഇനി കിരീടം നേടാൻ മൂന്ന് മാച്ചുകൾ കൂടി നമുക്ക് കളിക്കാനുണ്ട്. അതിലെല്ലാം നീ ഞങ്ങളെ പ്രചോദിപ്പിക്കണമെന്നുമാണ റിച്ചാർലിസനെ പറ്റി റൊണാൾഡോ അഭിപ്രായപ്പെട്ടത്. നിന്റെ ഗോളുകൾ കൊണ്ടും കളിക്കളത്തിലെ ആത്മവിശ്വാസം കൊണ്ടും ഗ്രൗണ്ടിലെ മികച്ച നിമിഷങ്ങൾ കൊണ്ടും നിന്റെ ചടുലത കൊണ്ടും വികാരങ്ങൾ കൊണ്ടുമെല്ലാം ബ്രസീലിലെ കോടി കണക്കിനു ജനങ്ങളെ പ്രചോദിപ്പിക്കാനുള്ള അവസരമാണിതെന്നും റിച്ചാർലിസനോട് റെണ്ടാൾഡോ പറഞ്ഞു.
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഉത്ഘാടന മത്സരത്തിൽ സെർബിയക്കെതിരെ ഇരട്ട ഗോൾ നേടിയ റിച്ചാർലീസൺ പ്രീക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ ഒരു ഗോൾ നേടിയിരുന്നു. നിലവിൽ ലോകകപ്പിൽ എംബാപ്പയ്ക്ക് പിന്നിൽ മെസ്സിക്കൊപ്പം ഗോൾഡൺ ബൂട്ടിനായുളള മത്സരത്തിൽ റിച്ചാർലിസൻ സജീവമാണ്.