in ,

LOVELOVE OMGOMG LOLLOL

10 മിനുട്ടിൽ 20000 പേർ ?; അമേരിക്കൻ സോക്കർ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മെസ്സി

മെസ്സിക്ക് ഹോം ഗ്രൗണ്ടിൽ കിട്ടിയ പിന്തുണ എവേ ഗ്രൗണ്ടിൽ ലഭിക്കുമോ എന്നാ ആശങ്കയും ആരാധകരിൽ ചിലർക്കുണ്ട്.എന്നാൽ മെസ്സി ആദ്യമായി കളിക്കുന്ന എവേ മത്സരത്തിന്റെ ടിക്കറ്റ് വില്പന കണ്ടാൽ ആ ആശങ്ക ആരാധകർക്ക് മാറി കിട്ടും.

അമേരിക്കയിൽ ഓരോ ദിവസവും പുതിയ ചരിത്രം കുറിക്കുകയാണ് ലയണൽ മെസ്സി. ബാസ്ക്കറ്റ് ബോളിനും റഗ്ബിക്കും റസ്ലിങ്ങിനും ശേഷം മാത്രം ഫുട്ബാളിന് സ്ഥാനമുണ്ടായിരുന്ന രാജ്യത്ത് മെസ്സി ഇപ്പോൾ ഫുട്ബോളിനെ ഒന്നാം സ്ഥാനത്ത്‌ എത്തിച്ചിരിക്കുകയാണ്.

അമേരിക്കയിൽ ഇതിനോടകം 3 മത്സരങ്ങൾ കളിച്ച മെസ്സി നാലാം അങ്കത്തിനുള്ള തയാറെടുപ്പിലാണ്. എഫ്സി ഡല്ലാസിനെതിരെയാണ് ഇനി മെസ്സിയുടെയും ഇന്റർമിയാമിയുടെയും മത്സരം.

മെസ്സി അമേരിക്കയിൽ കളിക്കുന്ന ആദ്യ എവേ മത്സരം എന്നാ പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. അതിനാൽ മെസ്സിക്ക് ഹോം ഗ്രൗണ്ടിൽ കിട്ടിയ പിന്തുണ എവേ ഗ്രൗണ്ടിൽ ലഭിക്കുമോ എന്നാ ആശങ്കയും ആരാധകരിൽ ചിലർക്കുണ്ട്.എന്നാൽ മെസ്സി ആദ്യമായി കളിക്കുന്ന എവേ മത്സരത്തിന്റെ ടിക്കറ്റ് വില്പന കണ്ടാൽ ആ ആശങ്ക ആരാധകർക്ക് മാറി കിട്ടും.

എഫ്സി ഡല്ലാസുമായുള്ള മെസ്സിയുടെ എവേ മത്സരത്തിന്റെ ടിക്കറ്റുകൾ 10 മിനുട്ട് കൊണ്ടാണ് വിറ്റ് തീർന്നത്. 10 മിനുട്ട് കൊണ്ട് 20000 ടിക്കറ്റുകളാണ് എഫ്സി ഡല്ലാസ് വിറ്റ് തീർത്തത്. അതും ടിക്കറ്റുകൾക്ക് ഇരട്ടി വിലയിട്ട്.

അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് എവേ ടീമിന്റെ താരത്തിന്റെ പ്രകടനം കാണാനായി ഹോം ടീമിന്റെ ടിക്കറ്റുകൾ ഇത്ര വേഗത്തിൽ വിറ്റഴിയുന്നത്.

പ്രതിരോധനിരയെ കബളിപ്പിച്ച് നെയ്മറുടെ കിടിലൻ ഗോൾ; വീഡിയോ കാണാം

അൽവാരോ ട്രാൻസ്ഫർ സാധ്യതകൾ മങ്ങുന്നു?; ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയായി രണ്ട് ക്ലബ്ബുകൾ…