മാസങ്ങൾക്ക് ശേഷമുള്ള തന്റെ പിഎസ്ജി വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നെയ്മർ ജൂനിയർ. ഇന്ന് പ്രീ സീസൺ മത്സരത്തിൽ ജിയാൻബുക്ക് എഫ്സിയെ നേരിട്ട പിഎസ്ജി 3 ഗോളുകൾക്ക് വിജയിച്ചപ്പോൾ മത്സരത്തിൽ വിജയശില്പിയായതും നെയ്മർ തന്നെ.
ജിയാൻബുക്ക് എഫ്സിയ്ക്കെതിരായ പ്രീ സീസൺ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സ്റ്റാർട്ട് ചെയ്ത നെയ്മർ രണ്ട് ഗോളുകളും 1 അസ്സിസ്റ്റും നേടിയാണ് മത്സരത്തിലെ താരമായത്.
എതിർ താരങ്ങളെ കബളിപ്പിച്ച് മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ ആദ്യ ഗോൾ നേടിയ നെയ്മർ 83 ആം മിനുട്ടിലാണ് രണ്ടാം ഗോൾ നേടിയത്.
മത്സരത്തിന്റെ മൂന്നാം ഗോൾ നേടിയത് അസെൻസിയോയാണ്. ഈ ഗോളിനുള്ള അസ്സിസ്റ്റും നെയ്മറുടെ വകയായിരുന്നു.
സീസണിലെ പിഎസ്ജിയുടെ അവസാന പ്രീസീസണ് മത്സരമായിരുന്നു ഇത്. ഇനി ലീഗ് വണ്ണിലാണ് പിഎസ്ജിയുടെ മത്സരം. അവസാന പ്രീ സീസൺ മത്സരത്തിൽ വിജയിക്കാനായത് പിഎസ്ജിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.