ഫുട്ബോൾ ലോകത്ത് അത്ഭുതങ്ങൾ സൃഷ്‌ടിച്ച ലയണൽ മെസ്സി തന്റെ നേട്ടങ്ങളും റെക്കോർഡുകളും ആവർത്തിച്ച് വീണ്ടും കായിക ലോകത്തെ ഞെട്ടിക്കുകയാണ്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ മെസ്സി ഇപ്പോൾ മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ഒരു വർഷം ഏറ്റവും കൂടുതൽ ജേഴ്‌സികൾ വിറ്റഴിക്കപ്പെട്ടത് കായിക താരങ്ങളിൽ സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കിയാണ് മെസ്സി പുതിയ നേട്ടം സ്വന്തമാക്കിയത്.
2021 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യൂണിറ്റെഡിൽ തിരിച്ചെത്തിയപ്പോഴാണ് ഇതിന് മുമ്പ് ഒരു കായിക താരത്തിന്റെ ഏറ്റവും കൂടുതൽ ജേഴ്‌സി വിറ്റഴിക്കപ്പെട്ടത്. എന്നാൽ ഇത്തവണ മെസ്സി ഇന്റർ മിയാമിയിലേക്ക് കൂടുമാറിയതോടെ മെസ്സി ആ റെക്കോർഡ് തിരുത്തുകയായിരുന്നു.
മെസ്സിയുടെ ഇന്റർ മിയാമി ജേഴ്‌സിയാണ് നിലവിൽ ഒരു കായിക താരത്തിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ജേഴ്‌സി. റഗ്ബി താരം ടോം ബ്രാഡിയാണ് ഈ പട്ടികയിൽ മെസ്സിയ്ക്കും റൊണാൾഡോയ്ക്കും പിന്നിലുള്ള താരം.