in , , , ,

OMGOMG LOLLOL AngryAngry LOVELOVE

ഡ്യൂറൻഡ് കപ്പിന് ഇന്ന് തുടക്കം; ബംഗാളി പോരാട്ട വീര്യം ഇന്ന് കാണാം?…

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന് ഇന്ന് തുടക്കം. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ബംഗ്ലാദേശ് ആർമി മത്സരത്തോടെയാണ് 132മത് ഡ്യൂറൻഡ് കപ്പിന് തുടക്കം കുറിക്കുക.

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന് ഇന്ന് തുടക്കം. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ബംഗ്ലാദേശ് ആർമി മത്സരത്തോടെയാണ് 132മത് ഡ്യൂറൻഡ് കപ്പിന് തുടക്കം കുറിക്കുക.

വൈകീട്ട് 5:45ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. എല്ലാ ഡ്യൂറൻഡ് കപ്പ്‌ മത്സരങ്ങൾ തത്സമയമായി സോണി സ്പോർട്സ് 2 വഴിയും സോണി ലൈവ് വഴിയും കാണാം.

24 ടീമുകളെ 6 ഗ്രൂപ്പ്‌ വീതമാണ് മാറ്റിയിരിക്കുന്നത്. ഗ്രൂപ്പ്‌ സ്റ്റേജിൽ എല്ലാ ടീമിനും മൂന്ന് മത്സരങ്ങളായിരിക്കും കളിക്കുക. അതോടൊപ്പം ഈ സീസൺന്റെ ഏറ്റവും വലിയ സവിശേഷത വിദേശ ക്ലബ്ബുകൾ കളിക്കുന്നുണ്ട് എന്നതാണ്.

https://youtu.be/J_4MXYMQf60

ബംഗ്ലാദേശ് നിന്നും ബംഗ്ലാദേശ് ആർമിയും നേപ്പാൾ നിന്ന് ത്രിഭുവൻ ആർമിയുമാണ് ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ കളിക്കുന്ന വിദേശ ക്ലബ്ബുകൾ. ഇന്ന് തുടക്കുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഓഗസ്റ്റ് 22ഓടെ അവസാനിക്കും.

ബ്ലാസ്റ്റേഴ്‌സിന് നാണക്കേട്?; ഐഎസ്എലിലെ ഏറ്റവും മുല്യമേറിയ ഇന്ത്യൻ മുന്നേറ്റ താരങ്ങൾ ഇവരാണ്….

വീണ്ടും മെസ്സി; ക്രിസ്റ്റ്യാനോയേയും ടോം ബ്രാഡിയേയും പിന്നിലാക്കി മിശിഹാ