ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ഐഎസ്എൽ ടീമിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുകയെന്നാണ്.
ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോളൊരു നിരാശക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മുല്യമേറിയ ഇന്ത്യൻ മുന്നേറ്റ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലൊരു ഒരു താരം പോലും ബ്ലാസ്റ്റേഴ്‌സിൽ നിന്നുമില്ല. ട്രാൻസ്ഫർമാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ ഇന്ത്യയിലെ ഏറ്റവും മുല്യമേറിയ ഇന്ത്യൻ മുന്നേറ്റ താരം മോഹൻ ബഗാന്റെ ലിസ്റ്റൺ കോളക്കോയാണ്.
താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 2.2 കോടിയാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളതും മോഹൻ ബഗാൻ താരം തന്നെയാണ്. മോഹൻ ബഗാന്റെ മുന്നേറ്റ താരമായ മൻവീർ സിംഗാണ് ഈ പട്ടികയിൽ രണ്ടാമത്തുള്ളത്. താരത്തിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വാല്യൂ 2 കോടിയാണ്.
2 കോടി മാർക്കറ്റ് വാല്യൂവുള്ള ബംഗളുരു എഫ്സിയുടെ ശിവ ശക്തിയാണ് പട്ടികയിൽ മൂന്നാമത്തുള്ളത്. ആദ്യ പത്തിൽ നോക്കുമ്പോൾ മോഹൻ ബഗാന്റെ മൂന്ന് താരങ്ങളും ബംഗളുരുവിന്റെ രണ്ട് താരവുമാണുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മുല്യമേറിയ ഇന്ത്യൻ മുന്നേറ്റ താരങ്ങളുടെ പട്ടിക ഇതാ…
എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുപ്പോഴേക്കും ബ്ലാസ്റ്റേഴ്‌സ് താരം ഈ ആദ്യ പത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. കാരണം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഫ്രീ ഏജന്റായി നിൽക്കുന്ന ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക് വരുമെന്നാണ്. താരം വന്നാൽ ഇഷാൻ പണ്ഡിത ആദ്യ പത്തിലുണ്ടാക്കുമെന്ന് ഉറപ്പാണ്.