ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ പ്ലേ ഓഫിലേക്ക് ബ്ലാസ്റ്റേഴ്‌സ് യോഗ്യത ലഭിച്ചത്തോടെ ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്ലേ ഓഫ് കളിക്കുമെന്ന് ഇവാനാശാൻ വ്യക്തമാക്കിയിരുന്നു. ചിലപ്പോൾ ഇന്ന് നടക്കാനിരിക്കുന്ന ഹൈദരാബാദുമായുള്ള മത്സരത്തിൽ താരം കുറച് നേരം കളിക്കാൻ സാധ്യതയുണ്ട്.
അങ്ങനെയാണെങ്കിൽ ലൂണ ഉൾപ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ നാല് താരങ്ങൾ ഡെയ്ഞ്ചർ സോണിലാണ്. കാരണം ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ക്യാപ്റ്റൻ ലൂണ, സന്ദീപ് സിംഗ്, പ്രീതം കോട്ടൽ മലയാളി താരം മുഹമ്മദ് അസർ എന്നിവർ യെൽലോ കാർഡ് സസ്പെന്ഷന്റെ വക്കിലാണ്.
നിലവിൽ ഈ നാല് പേരും മൂന്ന് യെൽലോ കാർഡ് വീതം ഈ സീസണിൽ നേടി കഴിഞ്ഞു. ഇനി ഒരു യെൽലോ കാർഡ് കൂടി ഇന്നത്തെ മത്സരത്തിൽ നേടുകയാണേൽ പ്ലേ ഓഫ് കളിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവർ നാലുപേരും ഇന്നത്തെ മത്സരം സൂക്ഷിച്ച് കളിക്കേണ്ടതാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് മത്സരം നടക്കുക ഏപ്രിൽ 19നായിരിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഒഡിഷ എഫ്സിയാണ്. എന്തിരുന്നാലും ഇതിനെല്ലാം ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ഉടൻ പുറത്ത് വരുന്നതാണ്.