in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇനിയാണ് കളി? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹീറോ കൊച്ചിയിലെത്തി…

വരാൻ പോകുന്ന സീസണിലേക്ക് ഒരു കിടിലൻ വിദേശ താരമുൾപ്പടെ മികച്ച ഇന്ത്യൻ താരങ്ങളെയും സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ.

പുതിയ സീസണിനെ ഏറെ പ്രതീക്ഷകളുമായ് കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൂപ്പർ ഹീറോയായ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗിനെ ലക്ഷ്യം വെച്ച് കൊണ്ട് കൊച്ചിയിൽ വിമാനമിറങ്ങി.

ഇവാൻ കലിയുഷ്നി ഉൾപ്പെടെയുള്ള ചില കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകൻ ഇവാൻ വുകോമനോവിച് തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടി കെപിച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെത്തിയ താരങ്ങൾക്കും പരിശീലകനുമെല്ലാം ഊഷ്മളമായ വരവേൽപ്പാണ് ആരാധകർ നൽകിയത്.

ലിത്വാനിയ സ്വദേശിയായ വെറും 32 വയസ്സ് മാത്രം പ്രായമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് 2020 മുതലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നത്.

2014 മുതൽ 2020 വരെ ലിത്വാനിയൻ പ്രഫഷണൽ ക്ലബ്ബായ ഫുട്ബോൾ ക്ലബ്‌ സുദാവയിലാണ് കരോലിസ് സ്കിൻകിസ് ജോലി ചെയ്തത്. കരോലിസ് സ്കിൻകിസ് കൊച്ചിയിൽ വിമാനമിറങ്ങിയതിന്റെ ചില ചിത്രങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

Kerala Blasters FC

വരാൻ പോകുന്ന സീസണിലേക്ക് ഒരു കിടിലൻ വിദേശ താരമുൾപ്പടെ മികച്ച ഇന്ത്യൻ താരങ്ങളെയും സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പകരക്കാരൻ, ISL ലേക്ക് ഗോൾ മെഷീൻ വരുന്നു..

നെക്സ്റ്റ് ജെൻ കപ്പ്‌ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് ഗുണങ്ങൾ..