.
ഇന്ത്യൻ സൂപ്പർ ലീഗ് വിറപ്പിക്കുവാൻ ലോകഫുട്ബോളിന്റെ കേന്ദ്രമായ യൂറോപ്പിൽ നിന്നുമുള്ള കിടിലൻ ഇംഗ്ലീഷ് പ്രതിരോധ നിര താരം ഈ സീസണിലും തങ്ങളുടെ ഉരുക്കുകോട്ട കാത്ത് സൂക്ഷിക്കുവാൻ തുടരുമെന്ന് ജംഷഡ്പൂർ എഫ്സി.
ഇംഗ്ലണ്ട് സ്വദേശിയായ കിടിലൻ ഡിഫെൻഡറും തങ്ങളുടെ ക്യാപ്റ്റനുമായ പീറ്റർ ഹാർട്ലിയുടെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കി എന്ന ഒഫീഷ്യൽ സ്ഥിരീകരണമാണ് ജംഷഡ്പൂർ എഫ്സി ആരാധകരെ തേടിയെത്തിയ സന്തോഷവാർത്ത.
കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിൽ ഷീൽഡ് സ്വന്തമാക്കിയപ്പോൾ അവരുടെ പ്രതിരോധത്തിൽ വന്മതിൽ തീർത്തത് അവരുടെ നായകനായ പീറ്റർ ഹാർട്ലി എന്ന 34-കാരനായിരുന്നു.
.https://twitter.com/JamshedpurFC/status/1555848952456806400?
2020 മുതൽ ജംഷഡ്പൂർ എഫ്സിയുടെ വിശ്വസ്ഥ കാവൽ ഭടനായി സേവനമനുഷ്ഠിക്കുന്ന പീറ്റർ ഹാർട്ലിയുടെ നായകത്വത്തിന് കീഴിൽ ജംഷഡ്പൂർ എഫ്സി കിരീടം സ്വന്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.