നിലവിലെ ഡ്യൂറണ്ട് കപ്പ് ജേതാക്കളായ എഫ്സി ഗോവയെ തോൽപ്പിച്ച് ഡ്യൂറണ്ട് കപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ജംഷഡ്പൂർ എഫ്സി.
ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ വിജയിച്ചതും 3 പോയന്റുകൾ നേടിയതും.
സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിന്റെ 84-മിനിറ്റിൽ താപനാണ് ജംഷഡ്പൂർ എഫ്സിയുടെ വിജയ ഗോൾ നേടുന്നത്. ശേഷിക്കുന്ന മത്സരങ്ങൾ കൂടി വിജയം ലക്ഷ്യം വെച്ച് കൊണ്ടാണ് ഗോവയും ജംഷഡ്പൂരും ഇനിയൊരുങ്ങുന്നത്.