in , , ,

LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളെ കുറിച്ച് ആശാൻ പറഞ്ഞത് കേൾക്കൂ

അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡിമിത്രി ഡിയമെന്റോസിന്റെ സൈനിങ് കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളുടെ സൈനിങ് പൂർത്തികരിച്ചിരിക്കുകയാണ്.വിദേശതാരങ്ങളുടെ സൈനിങ് പൂർത്തിയായതോടെ ടീം ഘടനയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡിമിത്രി ഡിയമെന്റോസിന്റെ സൈനിങ് കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളുടെ സൈനിങ് പൂർത്തികരിച്ചിരിക്കുകയാണ്. ചില ഇന്ത്യൻ താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സിലെത്താൻ ഇനി സാധ്യതയുണ്ട്.

വിദേശതാരങ്ങളുടെ സൈനിങ് പൂർത്തിയായതോടെ ടീം ഘടനയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

കഴിഞ്ഞ സീസണിൽ നമ്മുക്ക് ബെഞ്ച് സ്‌ട്രെങ്ത് കുറവായിരുന്നു. എന്നാൽ ഇത്തവണ നല്ലൊരു ബെഞ്ച് സ്‌ട്രെങ്ത് നമുക്കുണ്ട് എന്നും ടീം ബാലൻസ്ഡ് ആണെന്നും ഇവാൻ വുകമനോവിച്ച് പറയുന്നു.

കഴിഞ്ഞ സീസണിൽ ബെഞ്ച് സ്‌ട്രെങ്ത് കുറവായത് കൊണ്ട് പല താരങ്ങളുടെയും അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട് എന്നും എന്നാൽ ഇത്തവണ ടീം ബാലൻസ് ആണെന്നും ഇവാൻ കലിയുഷ്നിയെ പോലെ അപകടകാരിയും പ്രവചനതീതവുമായ കളിക്കാർ ബ്ലാസ്റ്റേഴ്‌സ് ഉണ്ടെന്നും ഇവാൻ വുകമനോവിച്ച് വ്യക്തമാക്കി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ആശാന്റെ വാക്കുകൾ.

നമ്മുടെ വിദേശതാരങ്ങൾ ഇതിനോടകം കഴിവ് തെളിയിച്ചവരാണ് എന്നും വമ്പൻ പേരുകൾ അല്ല തനിക്ക് ആവശ്യമെന്നും വിജയദാഹമുള്ളവരെയാണ് ടീമിന് വേണ്ടതെന്നു വുകമനോവിച്ച് വ്യക്തമാക്കി.

ചെന്നൈയിനെ മലർത്തിയടിച്ച് ഓഗ്ബച്ച?

ഗോവയെ വീഴ്ത്തി ജംഷഡ്പൂർ എഫ്സി?