in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സൈനിങ്ങുകൾ അവസാനിക്കുന്നില്ല; വീണ്ടും ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയത് ഇന്ത്യൻ താരങ്ങളുടെ കരാർ ദീർഘിപ്പിക്കുന്നതിലാണ്.ജീക്സൺ സിങ്, സന്ദീപ് സിംഗ് തുടങ്ങിയ ഇന്ത്യൻ ടാലെന്റുകൾക്ക് ബ്ലാസ്റ്റേഴ്‌സ് ദീർഘനാളത്തെ കരാർ നൽകിയിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളുടെ സൈനിങ് പൂർത്തികരിച്ചിരിക്കുകയാണ്. എന്നാൽ ഇതോടെ കൂടി ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾ അവസാനിപ്പിക്കുന്നില്ല എന്നാണ് സൂചനകൾ. ചില ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകൾ കൂടി ബ്ലാസ്റ്റേഴ്‌സ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയത് ഇന്ത്യൻ താരങ്ങളുടെ കരാർ ദീർഘിപ്പിക്കുന്നതിലാണ്.

ജീക്സൺ സിങ്, സന്ദീപ് സിംഗ് തുടങ്ങിയ ഇന്ത്യൻ ടാലെന്റുകൾക്ക് ബ്ലാസ്റ്റേഴ്‌സ് ദീർഘനാളത്തെ കരാർ നൽകിയിരുന്നു.

ഇത്തവണ ഇത് വരെ 3 ഇന്ത്യൻ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ബ്രൈസ് മിറേണ്ട, സൗരവ് മോണ്ടേൽ എന്നീ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ബംഗ്ളൂരുവിൽ നിന്നും ബിദ്യാസാഗർ സിങ്ങിനെ ലോൺ വ്യവസ്ഥയിലൂടെയും ടീമിലെത്തിച്ചിരുന്നു.

ഇതിന് പിന്നാലെ ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗതിയിലാണ്.

ഗോവയെ വീഴ്ത്തി ജംഷഡ്പൂർ എഫ്സി?

ബ്ലാസ്റ്റേഴ്‌സ് യുഎ ഇ യിലെ പ്രീസീസൺ നിർത്തുന്നു, SD യുടെ തന്ത്രങ്ങൾ ഇങ്ങനെ..