in ,

LOVELOVE

വിജയത്തോടെ തുടക്കം കുറിച്ച് ചാമ്പ്യൻമാർ

ഐ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കി ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കൊൽക്കത്ത ക്ലബ്ബായ മൊഹമ്മദൻസ് എസ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മലബാറയിൻസ് വിഴ്ത്തിയത്.

ഐ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കി ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കൊൽക്കത്ത ക്ലബ്ബായ മൊഹമ്മദൻസ് എസ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മലബാറയിൻസ് വിഴ്ത്തിയത്.

ആദ്യ നിമിഷം മുതലേ ആക്രമിച്ചു കളിച്ച ഗോകുലത്തിന് വേണ്ടി 58ആം മിന്നുറ്റിൽ മുന്നേറ്റ താരം സോമ്ലാഗയാണ് വല കുലുക്കിയത്. താരത്തിന്റെ ലോങ്ങ്‌ റേഞ്ച് ഷോട്ടിൽ മുഹമ്മദൻസ് എസ്സി ഗോളിയുടെ ചെറിയൊരു പിഴവ് മൂല്ലം കൂടിയാണ് സോമ്ലാഗ ഗോൾ നേടിയത്

ഇരു ടീമുകളും മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച്ച വെച്ചത്. മൊഹമ്മദൻസിന്റെ ഗോൾ കീപ്പർ മാവിയ ചെറിയ പിഴവ് കാണിച്ചുവെങ്കിലും ഗോൾ വലയ്ക്ക് മുന്നിലെ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. കാരണം ഗോകുലം ഗോൾ എന്ന് ഉറപ്പിച്ച ഒരുപാട് അവസരങ്ങളാണ് താരം തടഞ്ഞത്.

മത്സരം ടെലിവിഷൻ ചാനലായ യൂറോസ്പോർട്സിലൂടെ സംപ്രേഷണം ചെയ്യും എന്നായിരുന്നു AIFF നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്നത്തെ മത്സരം യൂറോസ്‌പോർട്സിൽ സംപ്രേഷണം ചെയ്തിരുന്നില്ല. ഇതിനു നേരെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം വിമർശനമാണ് ആളി കത്തുന്നത്.

ഗോകുലത്തിന്റെ അടുത്ത മത്സരം ഐസ്വാൾ എഫ്സിക്കെതിരെയാണ്. നവംബർ 18ന് ഐസ്വാളിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക.

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു

മെസ്സിയെ തേടി ഒരപൂർവ റെക്കോർഡ്