in ,

പൗലോ ഡിബാല മെസ്സിയുടെ പിൻഗാമിയോ..?

ലയണൽ മെസ്സി ലോകകപ്പ് എന്ന വലിയ സ്വപ്നം സാധ്യമാക്കിയതോടെ മെസ്സി പൂർണ്ണനാണ്. ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.മെസ്സിക്ക് പകരക്കാരനായി പൗലോ ഡിബാലയെ പലപ്പോഴും പരിഗണിക്കപ്പെടുമ്പോൾ, മുൻ യുവന്റസ് താരം അർജന്റീനയ്ക്ക് വേണ്ടി 36 മത്സരങ്ങൾ മാത്രമാണ് കളിച്ചത്,

ഒരിക്കൽ അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിയുടെ പിൻഗാമിയായി പൗലോ ഡിബാലയെ കണക്കാക്കപ്പെട്ടിരുന്നു അത് അന്ന് വലിയ ചർച്ചകൾക്ക് ഫുട്‍ബോൾ ലോകത്ത്‌ വഴി ഒരുക്കിയിരുന്നു. എന്നാൽ താരത്തിന് ഒരിക്കലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. അവസരങ്ങളുടെ അഭാവവും ഡിബാലക്ക് വിനയായി മാറുകയും ചെയ്തു. എന്നാൽ ആ റോൾ നിറവേറ്റുന്നതിന് AS റോമ താരത്തിന് തന്റെ ഒരു പ്രധാന സ്വഭാവം മാറ്റേണ്ടതുണ്ടെന്ന് മരിയോ കെംപെസ് വിശ്വസിക്കുന്നു.

“താനൊരു ബുദ്ധിമാനായ കളിക്കാരനാണെന്നും , വ്യത്യസ്തനാണെന്നും കളിക്കാനുള്ള കഴിവും മികച്ച കാഴ്ചപ്പാടും ഉണ്ടെന്നും വിശ്വസിക്കുന്നത് വരെ, മെസ്സിയുടെ പിൻഗാമിയാകാൻ ഡിബാലക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല, മെസ്സിക്കൊപ്പം കളിക്കുന്നത് ഒരേ സമയം സങ്കീർണ്ണവും മനോഹരവുമാണ്. മറഡോണയെപ്പോലെ, അവർ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്കറിയില്ല “കെംപെസ് കൂട്ടിച്ചേർത്തു.

ലയണൽ മെസ്സി ലോകകപ്പ് എന്ന വലിയ സ്വപ്നം സാധ്യമാക്കിയതോടെ മെസ്സി പൂർണ്ണനാണ്. ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.മെസ്സിക്ക് പകരക്കാരനായി പൗലോ ഡിബാലയെ പലപ്പോഴും പരിഗണിക്കപ്പെടുമ്പോൾ, മുൻ യുവന്റസ് താരം അർജന്റീനയ്ക്ക് വേണ്ടി 36 മത്സരങ്ങൾ മാത്രമാണ് കളിച്ചത്,

മൂന്നു ഗോളുകൾ മാത്രമാണ് നേടിയത്.29-ാം വയസ്സിൽ ഡിബാല തന്റെ കരിയറിന്റെ പ്രധാന വർഷങ്ങളിലാണ്. അതിനാൽ, എത്രയും വേഗം ദേശീയ ടീമിലേക്ക് അദ്ദേഹം ചുവടുവെക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

മെസ്സിയോളം ഡിബാല എത്തുമോ എന്നത് സംശയമാണ് മെസ്സി ലോകത്തെ ഒരേ ഒരു ഇതിഹാസമാണ് ഡിബാല ഇനിയും വളരാൻ ഒരുപാട് ഉണ്ട്‌.താരം ഇപ്പോൾ ഇറ്റാലിയൻ ക്ലബായ എ എസ് റോമയിലാണ് കളിക്കുന്നത്.

ഒരു കിരീടം പോലുമില്ല; എന്നിട്ടും ബ്ലാസ്റ്റേഴ്സിന് മാത്രം എന്താണിങ്ങനെ??

നെയ്മറോ മെസ്സിയോ ആരെ നിലനിർത്തും പി എസ് ജി.