in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഒരു കിരീടം പോലുമില്ല; എന്നിട്ടും ബ്ലാസ്റ്റേഴ്സിന് മാത്രം എന്താണിങ്ങനെ??

കേരളാ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി തുടങ്ങിയ ക്ലബ്ബുകൾക്കൊന്നും ഇത്രയും കാലമായിട്ടും ഐഎസ്എൽ കിരീടമോ സൂപ്പർ കപ്പ് നേട്ടമോ ഷീൽഡ് നേട്ടമോ കൈവരിക്കാനായിട്ടില്ല. ഇതിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പുതുമുഖക്കാരായി എത്തിയ ബെംഗളൂരു എഫ്സി, ഹൈദരാബാദ് എഫ്സി, ജംഷദ്പൂർ എഫ്സി എന്നിവർ കിരീടം നേടുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം തൊട്ട് ലീഗിലുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് വരെ ഒരു കിരീടം നേടാനായിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി തുടങ്ങിയ ക്ലബ്ബുകൾക്കൊന്നും ഇത്രയും കാലമായിട്ടും ഐഎസ്എൽ കിരീടമോ സൂപ്പർ കപ്പ് നേട്ടമോ ഷീൽഡ് നേട്ടമോ കൈവരിക്കാനായിട്ടില്ല. ഇതിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പുതുമുഖക്കാരായി എത്തിയ ബെംഗളൂരു എഫ്സി, ഹൈദരാബാദ് എഫ്സി, ജംഷദ്പൂർ എഫ്സി എന്നിവർ കിരീടം നേടുകയും ചെയ്തു.

ഒരു കിരീടം എന്നുള്ളത് കേരളാ ബ്ലാസ്റ്റേഴ്സും ആരാധകരും ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. നിലവിൽ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഒരു കിരീടം നേടിയെടുക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു കിരീടം പോലും നേടാനാവാതിരിന്നിട്ടും ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ആരാധക പിന്തുണ ശ്രദ്ധേയമാണ്.

ഹീറോ ഐഎസ്എൽ 22/23-ലെ സ്റ്റേഡിയത്തിൽ എത്തിയ ശരാശരി ആരാധകരുടെ കണക്കുകൾ പുറത്ത് വരുമ്പോൾ ഏറ്റവും കൂടുതൽ ആരാധകർ കളി കാണാനെത്തിയത് ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിലാണ്. കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ശരാശരി 28,057പേരാണ് ഒരു മത്സരംവീക്ഷിക്കാനെത്തിയത് .

എടികെ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ആണ് പട്ടികയിലെ രണ്ടാമൻ. ശരാശരി 25,072 ആണ് അവിടെ വന്ന ആരാധകരുടെ കണക്ക്. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്റ്റേഡിയം 14,652 ശരാശരിയുമായി തൊട്ടുപിന്നിലുണ്ട്, ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയവും ഫട്ടോർഡയിലെ ജെഎൻ സ്റ്റേഡിയവും യഥാക്രമം 11,821, 10,220 എന്നിങ്ങനെയാണ്.

ഐഎസ്എൽ ആരംഭിച്ചിട്ട് ഒരു കിരീടം പോലും നേടാത്ത ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും ഇത്രയും ആരാധക പിന്തുണ ലഭിക്കുന്നു എന്നത് കേരളത്തിന്റെ ഫുട്ബാൾ കമ്പവും നിലവിലെ പരിശീലകൻ ഇവാൻ വുകമനോവിച്ചിലുളള പ്രതീക്ഷയും അടയാളപ്പെടുത്തുന്നതാണ്.

ഗോളടിപ്പിക്കുന്നതിൽ ലൂണ ടോപ് ഫൈവിൽ, നോഹും ദിമിത്രിയും മുൻനിരയിൽ?

പൗലോ ഡിബാല മെസ്സിയുടെ പിൻഗാമിയോ..?