in ,

ഗോളടിപ്പിക്കുന്നതിൽ ലൂണ ടോപ് ഫൈവിൽ, നോഹും ദിമിത്രിയും മുൻനിരയിൽ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ ലീഗ് മത്സരങ്ങൾ അവസാന റൗണ്ടിൽ എത്തി നിൽക്കവേ ഇതുവരെയുള്ള കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏത് താരമാണ് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയതെന്ന് നമുക്ക് നോക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ ലീഗ് മത്സരങ്ങൾ അവസാന റൗണ്ടിൽ എത്തി നിൽക്കവേ ഇതുവരെയുള്ള കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏത് താരമാണ് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയതെന്ന് നമുക്ക് നോക്കാം.

18 കളിയിൽ നിന്നും 5 അസിസ്റ്റുകൾ നൽകിയ ചെന്നൈയിൻ എഫ്സി താരം ആകാശ്, ബാംഗ്ലൂരു എഫ്സി താരം ഹാവി ഹെർണാണ്ടസ് എന്നിവർ ഒമ്പതാം സ്ഥാനത്താണുള്ളത്.

16 കളിയിൽ നിന്ന് 5 അസിസ്റ്റ് നൽകിയ ഹൈദരാബാദ് എഫ്സി താരം ഹാളിചരൻ നർസാരി എട്ടാം സ്ഥാനത്ത് ഇടം നേടി. 20 കളിയിൽ നിന്നും 6 അസിസ്റ്റുകൾ നേടിയ മുംബൈ സിറ്റി എഫ്സിയുടെ ചാങ്തെ ഏഴാം സ്ഥാനത്തുണ്ട്.

18 കളിയിൽ നിന്നും 6 അസിസ്റ്റുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം അഡ്രിയാൻ ലൂണ, മുംബൈ സിറ്റി താരം ഡയസ് എന്നിവരാണ് അഞ്ചാം സ്ഥാനത്ത്.

19 കളിയിൽ നിന്നും 7 അസിസ്റ്റ് നൽകിയ മുംബൈ സിറ്റി എഫ്സി താരം ഗ്രേഗ് സ്റ്റുവർട് നാലാം സ്ഥാനത്താണ്. 18 കളിയിൽ നിന്നും 7 അസിസ്റ്റുകൾ നേടിയ ഈസ്റ്റ്‌ ബംഗാൾ താരം നവോരം സിങ്, മോഹൻ ബഗാൻ താരം ദിമിത്രി പെട്രടോസ് എന്നിവർ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കണക്കുകൾ പ്രകാരം 19 കളിയിൽ നിന്നും 8 അസിസ്റ്റുകൾ നൽകിയ എഫ്സി ഗോവയുടെ നോഹ് സദോയാണ് ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരിൽ ഒന്നാമൻ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ ലിസ്റ്റ് ഇതാ :

എടികെയെ രണ്ടാമതാക്കി, ടിക്കറ്റ് വിൽപ്പനയും ഗംഭീരം?ഫാൻസ്‌ പവറിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമനായി മുന്നേറുന്നു..

ഒരു കിരീടം പോലുമില്ല; എന്നിട്ടും ബ്ലാസ്റ്റേഴ്സിന് മാത്രം എന്താണിങ്ങനെ??