in ,

LOLLOL

എടികെയെ രണ്ടാമതാക്കി, ടിക്കറ്റ് വിൽപ്പനയും ഗംഭീരം?ഫാൻസ്‌ പവറിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമനായി മുന്നേറുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന 2022-2023 ഐഎസ്എൽ സീസൺ ലീഗ് മത്സരങ്ങൾ അതിന്റെ അവസാന റൗണ്ടിലെത്തി നിൽക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന 2022-2023 ഐഎസ്എൽ സീസൺ ലീഗ് മത്സരങ്ങൾ അതിന്റെ അവസാന റൗണ്ടിലെത്തി നിൽക്കുകയാണ്.

ഇതുവരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പേർ സസ്റ്റേഡിയത്തിൽ വന്ന് കളി കണ്ടത് ഏതൊക്കെ ടീമുകളുടെ ഹോം സ്റ്റേഡിയങ്ങളിലാണ് എന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

എല്ലാ മത്സരങ്ങളിലെ കണക്കുകളും ഉൾപ്പെടുത്തി ഒരു മത്സരത്തിൽ എത്ര പേർ ശരാശരി വന്നു എന്നതിന്റെ കണക്കുകളാണ് നമ്മൾ നോക്കുന്നത്.

പോയന്റ് ടേബിളിലേത് പോലെ അവസാന സ്ഥാനത്ത് പതിനൊന്നമതായി ശരാശരി 2,690പേർ മത്സരം കാണാൻ വന്നത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ സ്റ്റേഡിയത്തിലാണ്.

സീസണിൽ മറ്റൊരു ടീമും കാഴ്ച വെക്കാത്ത മികച്ച ഫോമിൽ ഷീൽഡ് ട്രോഫിയും ഉയർത്തി നിൽക്കുന്ന മുംബൈ സിറ്റി എഫ്സിയുടെ സ്റ്റേഡിയത്തിൽ കളി കാണാൻ വന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. പോയന്റ് ടേബിളിൽ ഒന്നാമതാണെങ്കിലും കളി കാണാൻ വന്നവരുടെ കാര്യത്തിൽ 4,966പേർ ശരാശരി കണക്കുമായി മുംബൈ സിറ്റി പത്താം സ്ഥാനത്താണ്.

പ്ലേഓഫ് യോഗ്യതക്ക് വേണ്ടി അവസാന മത്സരത്തിന് ഇന്ന് ഒരുങ്ങുന്ന ഒഡിഷ എഫ്സിയുടെ കലിംഗ സ്റ്റേഡിയം ഒമ്പതാം സ്ഥാനത്തുള്ളപ്പോൾ, നിലവിലെ ചാമ്പ്യൻമാരും സെമിഫൈനൽ യോഗ്യത നേടിയിട്ടുമുള്ള ഹൈദരാബാദ് എഫ്സിയുടെ ഹോം സ്റ്റേഡിയമാണ് എട്ടാം സ്ഥാനത്തുള്ളത്.

ഏഴാം സ്ഥാനത്ത് ചെന്നൈയിൻ എഫ്സിയുടെ മറീന അറീന സ്ഥാനം നേടിയപ്പോൾ, ആറാം സ്ഥാനത്തുള്ളത് ഈസ്റ്റ്‌ ബംഗാളിന്റെ ഹോം സ്റ്റേഡിയമാണ്.

ടോപ് ഫൈവിൽ എഫ്സി ഗോവ, ബാംഗ്ലൂരു എഫ്സി, ജംഷഡ്പൂര് എഫ്സി, എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമുകളാണുള്ളത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫാൻസ്‌ പവർ കൊണ്ട് ഒന്നാം സ്ഥാനം നേടിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ളത് മോഹൻ ബഗാന്റെ ഹോം സ്റ്റേഡിയമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പേർ ശരാശരി സ്റ്റേഡിയത്തിൽ വന്ന കണക്കുകളും സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഉൾപ്പടെയുള്ള കണക്കുകൾ ഇതാ :

പെനാൽറ്റി നിഷേധിച്ചു; റഫറിയെ ഗ്രൗണ്ടിൽ ഓടിച്ചിട്ട് തല്ലി വനിതാ താരങ്ങൾ; ഇടപെട്ട് ഫിഫ ( വീഡിയോ പുറത്ത്)

ഗോളടിപ്പിക്കുന്നതിൽ ലൂണ ടോപ് ഫൈവിൽ, നോഹും ദിമിത്രിയും മുൻനിരയിൽ?