in ,

LOLLOL OMGOMG AngryAngry

പെനാൽറ്റി നിഷേധിച്ചു; റഫറിയെ ഗ്രൗണ്ടിൽ ഓടിച്ചിട്ട് തല്ലി വനിതാ താരങ്ങൾ; ഇടപെട്ട് ഫിഫ ( വീഡിയോ പുറത്ത്)

തെറ്റായ തീരുമാനം എടുത്തെന്ന പേരിൽ റഫറിയെ ഗ്രൗണ്ടിൽ ഓടിച്ചിട്ട് തല്ലി പ്രതിഷേധം അറിയിച്ചാൽ എങ്ങനെയിരിക്കും?എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. കോംഗോയിലെ ആഭ്യന്തര വനിതാ ലീഗ് മത്സരത്തിലാണ് റഫറിയ്ക്ക് വനിതാ താരങ്ങളുടെ തല്ല് കൊളേണ്ടി വന്നത്.

ഫുട്ബോൾ കളിക്കളത്തിലെ അവസാനവാക്കാണ് റഫറി. കളിക്കളത്തിൽ എന്ത് സംഭവിച്ചാലും അതിൽ അന്തിമതീരുമാനം റഫറിയുടേതാണ്. ചിലപ്പോൾ റഫറിമാരുടെ തിരുമാനങ്ങൾക്കെതിരെ കളിക്കളത്തിൽ തന്നെ താരങ്ങളും പരിശീലകരുമൊക്കെ പ്രതിഷേധം അറിയിക്കാറുണ്ട്.എന്നാൽ തെറ്റായ തീരുമാനം എടുത്തെന്ന പേരിൽ റഫറിയെ ഗ്രൗണ്ടിൽ ഓടിച്ചിട്ട് തല്ലി പ്രതിഷേധം അറിയിച്ചാൽ എങ്ങനെയിരിക്കും?

എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. കോംഗോയിലെ ആഭ്യന്തര വനിതാ ലീഗ് മത്സരത്തിലാണ് റഫറിയ്ക്ക് വനിതാ താരങ്ങളുടെ തല്ല് കൊളേണ്ടി വന്നത്.

ഡിസി മൊട്ടേമപെംബെയും മസെംബെഹാസും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സംഭവം. മത്സരത്തിൽ ഡിസി മൊട്ടേമ പെംബെ 5-1 ന് പിന്നിലായിരുന്നു. മത്സരത്തിൽ ഡിസി മൊട്ടേമ പെംബെയുടെ വനിതാ താരം പെനാല്‍റ്റി ഏരിയയില്‍ വീണു. എന്നാൽ റഫറി അതിന് പെനാൽറ്റി അനുവദിച്ചില്ല. ഇതോടെ മൊട്ടേമ പെംബെയുടെ താരങ്ങൾ റഫറിയെ തടയുകയിരുന്നു.

വനിതാ താരങ്ങൾ തടഞ്ഞ് വെച്ചെങ്കിലും റഫറി തീരുമാനം മാറ്റാന്‍ തയാറായില്ല. ഇതോടെ വനിതാ താരങ്ങള്‍ പുരുഷ റഫറിയെ കായികമായി കൈകാര്യം ചെയ്യുകയായിരുന്നു. ജീവനും കൊണ്ട് ഗ്രൗണ്ടിൽ ഓടിയ റഫറിയെ വനിതാ താരങ്ങൾ പിന്‍തുടര്‍ന്ന് അടിക്കുകയും ചവിട്ടിക്കുകയും ചെയ്തു.

റഫറിയെ രക്ഷിക്കാൻ ഗ്യാലറിയില്‍ നിന്ന് ഒരു പുരുഷനും ഗ്രൗണ്ടിൽ ഇറങ്ങി. ഇയാളെയും വനിതാ താരങ്ങള്‍ തടഞ്ഞുവച്ചു. വനിതാ താരങ്ങളുടെ അടിയേറ്റ് അവശനായ റഫറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതെ സമയം റഫറിക്കെതിരേ കടന്നാക്രമണം നടത്തിയ ടീമിനെ സസ്‌പെന്‍സന്റ് ചെയ്തു. കളിക്കാര്‍ക്ക് ആജീവനാന്ത വിലക്കിനും സാധ്യതയുണ്ട്. സംഭവത്തില്‍ ഫിഫ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ പ്രസിദ് കൃഷ്‌ണയ്‌ക്ക് പകരം സൂപ്പർ ബൗളറെ ടീമിലെത്തിക്കാനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ

എടികെയെ രണ്ടാമതാക്കി, ടിക്കറ്റ് വിൽപ്പനയും ഗംഭീരം?ഫാൻസ്‌ പവറിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമനായി മുന്നേറുന്നു..