കളിക്കളത്തിലെ സൂപ്പർ താരങ്ങൾക്കതിരെ പല തരത്തിലുള്ള ആരോപണങ്ങൾ ഉയരാറുണ്ട്. ചില ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിലും ചിലത് ആരോപണം നടത്തുന്നവർ നടത്തുന്ന ചീപ്പ് പബ്ലിസിറ്റി മാത്രമാണ്. ഫുട്ബോൾ ലോകത്തെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരായാണ് ഇപ്പോൾ വൻ ആരോപണവുമായി ചിലിയൻ മോഡൽ രംഗത്ത് വന്നിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന വാദവുമായാണ് ചിലിയൻ മോഡൽ ഡാനിയേല ഷാവേസ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ, ദൃശ്യങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും താരത്തോട് ബഹുമാനമുണ്ടെന്നും ഡാനിയേല പറഞ്ഞു. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു മോഡലിന്റെ വെളിപ്പെടുത്തൽ.
തന്റെ പക്കലുള്ള വിഡിയോയിൽ ഇരുവരും പൂർണ നഗ്നരാണെന്നാണ് ഡാനിയേലയുടെ അവകാശം. ജോർജിനോ റോഡ്രിഗസുമായി ബന്ധമുണ്ടാകുന്നതിന് മുമ്പാണ് താരത്തെ പരിചയപ്പെട്ടതെന്നും ഇംഗ്ലീഷ് മാധ്യമമായ സണ്ണിന് നൽകി അഭിമുഖത്തിൽ ഡാനിയേല പറയുന്നു.
റൊണാൾഡോയ്ക്ക് പുറമെ മെസ്സിക്കെതിരെയും ഡാനിയേല ആരോപണം നടത്തിയിട്ടുണ്ട്. മെസ്സി മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ സംഭവത്തെക്കുറിച്ച് തനിക്കറിയാമെന്നാണ് ഡാനിയേലയുടെ വാദം.എന്നാൽ, ഡാനിയേലയുടെ ആരോപണത്തിന് ഇതുവരെ റൊണാൾഡോയോ മെസ്സിയോ പ്രതികരണം നടത്തിയിട്ടില്ല.
അതെ സമയം, മോഡൽ കൂടുതൽ പ്രശസ്തി ലഭിക്കാനാണ് ഇത്തരത്തിൽ ആരോപണവുമായി രംഗത്ത് വരുന്നത് എന്ന അഭിപ്രായമാണ് ആരാധകരിൽ പലരും പങ്ക് വെയ്ക്കുന്നത്.