2026 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേദിയാകാൻ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം.ഇന്ത്യയുടെ മത്സരങ്ങൾക്കാവും പയ്യനാട് സ്റ്റേഡിയം വേദിയാവുക.
മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്ക് ഇതൊരു സന്തോഷ വാർത്തയാണ് ഒരു ലോകകപ്പ് യോഗ്യത മത്സരത്തിന് ഈ ഫുട്ബോൾ നാട് വേദിയാകിയാൽ അത് ചരിത്രമാണ്.
കേരളത്തിലും ഇന്ത്യയിലും ഫുട്ബോളിന് ഏറ്റവും മികച്ച വേരോട്ടമുള്ള മണ്ണാണ് മലപ്പുറം.ഫുട്ബോൾ കഥ പറയുന്ന നാട്.
ഇത് സംബന്ധിച്ച് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്.
ഈ വർഷം അവസാനത്തിലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ തുടങ്ങുക ഇത്തവണ ലോകകപ്പിൽ 48 ടീമുകൾ ഉണ്ട് അത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്.