ലയണൽ മെസ്സി ഈ സീസണോടുകൂടി പിഎസ്ജി വിടുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. പി എസ് ജിനൽകിയ പുതിയ കരാറിൽ മെസ്സി ഒപ്പിടാത്തതും ക്ലബ്ബിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിന് മെസ്സിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പെൻഡ് ചെയ്തതുമെല്ലാം താരം അടുത്ത സീസണിൽ പാരീസിലുണ്ടാവില്ല എന്നതിന്റെ തെളിവാണ്.
മെസ്സി ക്ലബ്ബ് വിടുമ്പോൾ മെസ്സിക്ക് പകരക്കാരനായി മികച്ചൊരു താരത്തെ പി എസ് ജിക്ക് ടീമിൽ എത്തിക്കേണ്ടതുണ്ട്. മെസ്സിയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണം പി എസ് ജി ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.
ഈജിപ്റ്റൻ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലായെയാണ് സാക്ഷാൽ ലയണൽ മെസ്സിക്ക് പകരക്കാരനായി പി എസ് ജി കൊണ്ടുവരാൻ ശ്രമിക്കുന്നത്. നിലവിൽ ലിവർപൂളിന്റെ താരമാണ് സലാഹ്.
അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ മങ്ങിയ ലിവർപൂളിൽ നിന്നും സലാഹിനെ എളുപ്പം ടീമിലെത്തിക്കാമെന്നുള്ള പ്രതീക്ഷ പി എസ് ജിയ്ക്കുണ്ട്.
പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സലായെയും പിഎസ്ജിയിലേക്കടുപ്പിക്കും.