ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച വമ്പൻ പോരാട്ടത്തിനായിരുന്നു ഇന്ത്യൻ ഫുട്ബോൾ സാക്ഷിയായത്. മത്സരത്തിൽ കരുത്തന്മാരായ ഈസ്റ്റ് ബംഗാൾ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ക്ലീറ്റൺ സിൽവ നേടിയ തകർപ്പൻ ഫ്രീ കിക്ക് ഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.
90 മിനിറ്റും കഴിഞ്ഞ് അധികസമയമായി നൽകിയ മൂന്നാം മിനിറ്റിലാണ് താരം വെടിയുണ്ട ഫ്രീകിക്ക് ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് താരമായ ക്രെസ്പോയെ പെനാൽറ്റി ബോക്സിന് തൊട്ട് മുൻപിൽ വെച്ച് ഫൗൾ ചെയ്തതിനനാണ് ഈസ്റ്റ് ബംഗാളിന് ഫ്രീ കിക്ക് അനുവദിച്ചത്.
ഇതിനെ തുടർന്ന് ഫ്രീ കിക്ക് എടുത്ത ക്ലീറ്റൺ സിൽവ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഹൈദരാബാദ് ഗോളി പന്ത് തടയാൻ ശ്രമിച്ചെങ്കിലും, ഗോളിക് കാഴ്ച്ചക്കാരനായി നിൽക്കാനെ കഴിഞ്ഞുള്ളു.
ക്ലീറ്റൺ സിൽവ നേടിയ തകർപ്പൻ ഫ്രീ ഗോളിന്റെ വീഡിയോ ഇതാ…
📹 | WATCH : Cleiton Silva with a beautiful free-kick goal in the dying minutes of the game. One of the best fk takers out there 🇧🇷 #ISL | #IndianFootball pic.twitter.com/h77lcIbw2z
— 90ndstoppage (@90ndstoppage) September 30, 2023