ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പല ഐ എസ് എൽ ക്ലബ്ബുകളും വമ്പൻ നീകങ്ങളാണ് നടത്തിയത്.അതിൽ മികച്ച നീകങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് ബംഗാൾ നടത്തിയത്.
ശേഷിക്കുന്ന മത്സരങ്ങളിലേക്ക് സ്പാനിഷ് അറ്റക്കിങ് മിഡ്ഫീൽഡർ വിക്ടർ വസ്കസിനെയാണ് ഈസ്റ്റ് ബംഗാൾ കൊണ്ട് വന്നത്.സ്പാനിഷ് വമ്പന്മാരായ ബാഴ്സ്ലോണയിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ മുൻ സഹ താരമായിരുന്നു വസ്കസ്.
സ്പാനിഷ് ക്ലബ്ബുകളായ ബ്രൂഗ്, ടൊറൻ്റോ എഫ്സി, ലോസ് ഏഞ്ചൽസ് ഗാലക്സി തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട് താരം.ബായ്സലോണയുടെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരം മെസ്സി,ഫാബ്രിക്കേസ്,എന്നിവരുടെ കൂടെ പന്ത് തട്ടിയിട്ടുണ്ട്.
“ഇമാമി ഈസ്റ്റ് ബംഗാളിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്ലബ്ബിൻ്റെ മഹത്തായ ചരിത്രത്തെക്കുറിച്ചും ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശത്തെക്കുറിച്ചും കോച്ച് കാർലെസിൽ നിന്നും കോച്ച് ഡിമാസിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ എൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാനും ഈ ഐക്കണിക് ക്ലബ്ബിൻ്റെ വിജയത്തിന് സംഭാവന നൽകാനും ഞാൻ ആവേശത്തിലാണ്. ജോയ് ഈസ്റ്റ് ബംഗാൾ!”വാസ്ക്വസ് പറഞ്ഞു.