ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ സീസണിൽ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഏറ്റവും മികച്ച താരമാരാണ് ചോദിച്ചാൽ ഒറ്റ ഉത്തരമേ ആരാധകർക്ക് പങ്കു വെക്കാനുണ്ടാവും. അതെ, പഞ്ചാബ് എഫ്സിയുടെ ഫ്രഞ്ച് അറ്റാക്കിങ് മധ്യനിര താരം മദിഹ് തലാൽ തന്നെ.
പഞ്ചാബ് എഫ്സി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണെങ്കിലും മദിഹ് തലാൽ കാഴ്ച്ചവെക്കുന്നത് ഏറ്റവും മികച്ച പ്രകടനം തന്നെയാണ്. അങ്ങനെയിരികെയാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ നടത്തിയത്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആ ശ്രമം വിജയിക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് പുറമെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈൻ എഫ്സി, ബംഗളുരു എഫ്സി എന്നി ടീമുകളുടെ ഓഫറും താരം നിരിശിച്ചിരിക്കുകയാണ്.
താരം നിലവിൽ ഈസ്റ്റ് ബംഗാളിനായി സൈന്‍ ചെയ്തിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും മികച്ച ഓഫർ തന്നെയാണ് ഈസ്റ്റ് ബംഗാൾ താരത്തിനായി നൽകിയിരിക്കുന്നത്.
🎖️💣 Madih Talal had offers from NorthEast United, Chennaiyin FC, Bengaluru FC, and inquiries from three more clubs, including Kerala Blasters, but East Bengal made the best offer to convince him. @IFTWC #KBFC pic.twitter.com/dc7XVFJeAc
— KBFC XTRA (@kbfcxtra) March 24, 2024
എന്തിരുന്നാലും ഏറ്റവും മികച്ച താരങ്ങളെ കാണുമ്പോൾ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അവരെ കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം സന്തോഷമുണ്ട്. കരോലിസ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.