in , , ,

OMGOMG CryCry AngryAngry LOVELOVE LOLLOL

ഡിമിട്രിയോസിനെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു കളയുമോ 😭?.. താരത്തിനായി പുതിയ ഓഫറുമായി ഐഎസ്എൽ ക്ലബ്‌ രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മുൻപന്തിയിൽ നിന്ന് നയിക്കുന്ന താരമാണ് ഗ്രീക്ക് മുന്നേറ്റതാരം ഡിമിട്രിയോസ് ഡയമൻ്റകോസ്.

നിലവിലെ സീസണിൽ 12 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് റേസിലും താരം ഏറ്റവും മുൻപന്തിയിലാണ്. അങ്ങനെയിരിക്കെ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചെടുത്തോളാം ഒരു നിരാശകരമായ വാർത്ത ഇപ്പോൾ പുറത്തുവരുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ താരത്തിനായി പുതിയ ഓഫർ നൽകിയിരിക്കുകയാണ്. ബംഗാൾ കമന്റേറ്ററായ സോഹൻ പോഡ്ഡറാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ ബ്ലാസ്റ്റേഴ്സ് ഈ ഓഫറിനെ സ്വീകരിച്ചിട്ടുണ്ടോ അതോ തള്ളിക്കളഞ്ഞിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ഈ സീസൺ അവസാനത്തോടെ താരം ബ്ലാസ്റ്റേഴ്സ് വിടുമെന്ന് പറഞ്ഞുകൊണ്ട് കുറച്ച് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു.

ഈസ്റ്റ് ബംഗാളിന് പുറമെ മറ്റു ചില വമ്പൻ ക്ലബ്ബുകളും താരത്തിനായി പിന്നാലെയുണ്ട്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

ഐഎസ്എലിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം🙂; പക്ഷെ ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ലായെന്ന് താരം😭…

ഇന്ത്യൻ പരിശീലക സ്ഥാനം രാജിവക്കാൻ ഒരുങ്ങി സ്റ്റിമാക്ക്