in , , ,

LOVELOVE CryCry AngryAngry OMGOMG LOLLOL

ഐഎസ്എലിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം🙂; പക്ഷെ ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ലായെന്ന് താരം😭…

ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ സീസണിൽ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഏറ്റവും മികച്ച താരമാരാണ് ചോദിച്ചാൽ ഒറ്റ ഉത്തരമേ ആരാധകർക്ക്‌ പങ്കു വെക്കാനുണ്ടാവും. അതെ, പഞ്ചാബ് എഫ്സിയുടെ ഫ്രഞ്ച് അറ്റാക്കിങ് മധ്യനിര താരം മദിഹ് തലാൽ തന്നെ.

പഞ്ചാബ് എഫ്സി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണെങ്കിലും മദിഹ് തലാൽ കാഴ്ച്ചവെക്കുന്നത് ഏറ്റവും മികച്ച പ്രകടനം തന്നെയാണ്. അങ്ങനെയിരികെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ നടത്തിയത്.

എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആ ശ്രമം വിജയിക്കാനായില്ല. ബ്ലാസ്റ്റേഴ്‌സിന് പുറമെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ചെന്നൈൻ എഫ്സി, ബംഗളുരു എഫ്സി എന്നി ടീമുകളുടെ ഓഫറും താരം നിരിശിച്ചിരിക്കുകയാണ്.

താരം നിലവിൽ ഈസ്റ്റ്‌ ബംഗാളിനായി സൈന്‍ ചെയ്തിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും മികച്ച ഓഫർ തന്നെയാണ് ഈസ്റ്റ്‌ ബംഗാൾ താരത്തിനായി നൽകിയിരിക്കുന്നത്.

എന്തിരുന്നാലും ഏറ്റവും മികച്ച താരങ്ങളെ കാണുമ്പോൾ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അവരെ കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം സന്തോഷമുണ്ട്. കരോലിസ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

കയ്യിൽ കാശില്ല🫤?.. സീസൺ അവസാനത്തോടെ വിദേശ സൂപ്പർ താരത്തെ ഒഴിവാക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്…

ഡിമിട്രിയോസിനെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു കളയുമോ 😭?.. താരത്തിനായി പുതിയ ഓഫറുമായി ഐഎസ്എൽ ക്ലബ്‌ രംഗത്ത്…