in , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

കയ്യിൽ കാശില്ല??.. സീസൺ അവസാനത്തോടെ വിദേശ സൂപ്പർ താരത്തെ ഒഴിവാക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക്‌ പരിക്കേറ്റപ്പോൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ച താരമാണ് ഫെഡോർ ചെർണിച്ച്.

പക്ഷെ ലിത്വാനിയ നാഷണൽ ടീം ക്യാപ്റ്റനായ ഫെഡോർ ചെർണിചച്ച് ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം താരത്തിന് ബ്ലാസ്റ്റേഴ്സിനായി കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാൽ പോലും പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും കഴിഞ്ഞ ദിവസം നടന്ന ജിബ്രാൾട്ടറിനെതിരായ ലിത്വാനിയുടെ മത്സരത്തിൽ താരത്തിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട് പോയിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു നിരാശക്കരമായ വാർത്തയാണ് വരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനത്തോടെ ഫെഡോർ ചെർണിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ്.

ചെർണിച്ചിന്റെ പ്രതിഫലം ബ്ലാസ്റ്റേഴ്‌സിന് നിലവിൽ താങ്ങാൻ കഴിയാത്തത് കൊണ്ടായിരിക്കണം ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒഴിവാക്കുന്നത്. നിലവിൽ ലൂണയുടെയും വരാൻ പോവുന്ന നോഹ സദൗയിയുടെയും പ്രതിഫലമെല്ലാം നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഫെഡോറിന്റെ പ്രതിഫലം താങ്ങാൻ കഴിയുമോയെന്നത് സംശയമാണ്. എന്തിരുന്നാലും ഇതിനെ ബ്രന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ലൂണയുടെ പകരം വന്ന ഫെഡോർ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? ആരാധകരുടെ സംശയത്തിനുത്തരം ഇതാ..

ഐഎസ്എലിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം?; പക്ഷെ ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ലായെന്ന് താരം?…