ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ സംബന്ധിച്ച് വലിയൊരു ട്രാൻസ്ഫർ വാർത്ത തന്നെയായിരിക്കും ഹൈദരാബാദ് എഫ്സി പരിശീലകനെ സംബന്ധിച്ച് വരും ദിവസങ്ങളിൽ ഇനിയുണ്ടാവുക.
നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയുടെ ചാമ്പ്യൻ പരിശീലകൻ മനോലോ മാർക്കസിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് ഐഎസ്എലിൽ നിന്നും തന്നെ അഞ്ച് ക്ലബ്ബുകൾ രംഗത്ത്.
ഹൈദരാബാദ് എഫ്സിയെ കൂടാതെ മറ്റു അഞ്ച് ഐഎസ്എൽ ക്ലബ്ബുകളാണ് ഈ 54-കാരനായ സ്പാനിഷ് പരിശീലകനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച്കൊണ്ട് ഓഫർ നൽകിയത്.
എന്നാൽ ഒരു ക്ലബ്ബിന്റെയും ഓഫറിനോട് ഇതുവരെ സ്പാനിഷ് തന്ത്രഞ്ജൻ പ്രതികരിച്ചിട്ടില്ല, അതേസമയം തന്നെ സൂപ്പർ പരിശീലകനെ നിലനിർത്താൻ കഴിയുന്നതെല്ലാം ഹൈദരാബാദ് എഫ്സി ചെയ്യുന്നുണ്ട്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ കളിക്കുന്ന ഹൈദരാബാദ് എഫ്സി തുടർച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഐഎസ്എൽ അവസാനിച്ചതിന് ശേഷമായിരിക്കും ഈ സൂപ്പർ പരിശീലകന്റെ ഭാവിയെ കുറിച്ച് അദ്ദേഹം തന്നെ തീരുമാനമെടുക്കുക.