in

സ്വന്തം ടീം രണ്ട് കളി തോൽക്കുമ്പോൾ ഇന്ത്യൻ ഫുട്‍ബോളിലെ ആരാധകരെ നഷ്ടമാവുന്നു;?

സ്വന്തം ടീം 2 കളി തോ‍ൽക്കുമ്പോൾ ആരാധകരെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്ത്യൻ ഫുട്ബോളിലേത്. കേരള ബ്ലാസ്റ്റേഴ്സ് ഒഴികെ ഒരു ഐഎസ്എൽ ടീമിനും ശക്തമായ ആരാധക പിന്തുണയില്ല. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും പരമ്പരാഗതമായി ഉണ്ടായിരുന്ന ആരാധകർ ബംഗ്ലദേശ് പശ്ചാത്തലമുള്ളവരായിരുന്നു. ഇന്ന് ആ തലമുറയില്ല. പുതിയ തലമുറ ബംഗാളിൽ ജനിച്ചു വളർന്നവരാണ്.

ഫുട്‍ബോളിനെ ഇത്രമേൽ സ്‌നേഹിച്ച മലയാളികൾ അല്ലാതെ മറ്റൊരു കൂട്ടരും ഇല്ല. സ്പോർട്സ് മാർക്കറ്റിങ്ങിൽ ഇന്ത്യയിലെ മുൻനിരക്കാരനാണ് എഴുത്തുകാരനും ക്വിസ് അവതാരകനും ക്രിക്കറ്റ് പണ്ഡിതനുമായ ജോയ് ഭട്ടാചാര്യ. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ ഡയറക്ടറായിരുന്ന ജോയ് ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഡയറക്ടറുമായിരുന്നു.

‘‘സ്വന്തം ടീം 2 കളി തോ‍ൽക്കുമ്പോൾ ആരാധകരെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്ത്യൻ ഫുട്ബോളിലേത്. കേരള ബ്ലാസ്റ്റേഴ്സ് ഒഴികെ ഒരു ഐഎസ്എൽ ടീമിനും ശക്തമായ ആരാധക പിന്തുണയില്ല. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും പരമ്പരാഗതമായി ഉണ്ടായിരുന്ന ആരാധകർ ബംഗ്ലദേശ് പശ്ചാത്തലമുള്ളവരായിരുന്നു. ഇന്ന് ആ തലമുറയില്ല. പുതിയ തലമുറ ബംഗാളിൽ ജനിച്ചു വളർന്നവരാണ്. അവർക്ക് എല്ലാടീമും ഒരുപോലെയാണ്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിങ്ങൾ ലിവർപൂളിന്റെ ഫാനാണെന്നിരിക്കട്ടെ. അതൊരു ആജീവനാന്ത ബന്ധമാണ്. നിങ്ങളുടെ കുഞ്ഞിനെ ലിവർപൂൾ ജഴ്സിയണിയിച്ച് ഗാലറിയിലേക്കു കൊണ്ടു പോകുന്നതടക്കം ആ ബന്ധം തുടർന്നുകൊണ്ടിരിക്കും. അത്തരമൊരു ഫുട്ബോൾ സംസ്കാരം ഇവിടെയും വരണം. അതിന് ഐഎസ്എൽ സീസൺ 6 മാസം പോരാ.

ലോകത്ത് എല്ലാ ക്ലബ് സീസണുകളും 10 മാസമാണ്. ഫുട്ബോൾ ലോകകപ്പ് ഇവിടേക്ക് അത്ര അനായാസം കൊണ്ടുവരാവുന്ന ഒന്നല്ല. അതിനു വേണ്ടത് തുടർച്ചയായ ആസൂത്രണമാണ്. ഒരു ഭരണാധികാരി തന്റെ കാലത്ത് ലോകകപ്പ് നടത്തണമെന്ന് ആഗ്രഹിച്ചാൽ ലഭിക്കുന്ന കാര്യവുമല്ലത് ’’– ജോയ് പറയുന്നു.

പരിശീലകനെ റാഞ്ചാൻ ഓഫർ നൽകി അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ..

റഫറിക്ക് കൈക്കൂലി നൽകി ബാഴ്സലോണയും?