in , , ,

LOVELOVE OMGOMG

മെസ്സിയോടപ്പം റെക്കോർഡിട്ട ഒരു മലപ്പുറത്തുക്കാരൻ

ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടി മലയാളിയുടെ അഭിമാനമായി ടി കെ ജെസിൻ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരന് IFFHS 2022 AWARD കേരളത്തിന്റെ സന്തോഷ് ട്രോഫി താരം ജെസിൻ(നിലമ്പൂർ) നാലാം സ്ഥാനത്ത്.സാക്ഷാൽ ലയണൽ മെസ്സിയോടപ്പമാണ് ഇപ്പോൾ ജെസിൻ.

ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടി മലയാളിയുടെ അഭിമാനമായി ടി കെ ജെസിൻ
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരന് IFFHS 2022 AWARD കേരളത്തിന്റെ സന്തോഷ് ട്രോഫി താരം ജെസിൻ(നിലമ്പൂർ) നാലാം സ്ഥാനത്ത്.സാക്ഷാൽ ലയണൽ മെസ്സിയോടപ്പമാണ് ഇപ്പോൾ ജെസിൻ.

മമ്പാട് എംഇസ് കോളേജ് ഫുട്‍ബോൾ ലോകത്തിന് സമ്മാനിച്ച പ്രതിഭയാണ് ജെസിൻ.കഴിഞ്ഞ വർഷം നടന്ന സന്തോഷ് ട്രോഫിയിലെ മിന്നും താരമാണ് ജെസിൻ.പയ്യനാട് സ്റ്റേഡിയത്തിൽ തന്റെ സ്വന്തം നാട്ടുകാർക്ക് ഗോളുകളെ കൊണ്ട് ആറാട്ട് നടത്തിയ ജെസിനെ മലയാളി ഫുട്‍ബോൾ പ്രേമികൾ മറക്കാൻ ഇടയില്ല.

നിലവിൽ ഈസ്റ്റ് ബംഗാൾ താരമാണ് ഈ മലപ്പുറത്തുക്കാരൻ.ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ഇത്തവണയാണ് ജെസിനെ ടീമിൽ എത്തിച്ചത്.സന്തോഷ് ട്രോഫി കോച്ച് ബിനോ ജോർജ് വഴിയാണ് ജെസിൻ ബംഗാളിൽ എത്തുന്നത്.

സന്തോഷ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗായ ഐ എസ് എൽ ലോട്ട് വഴി തുറന്നത്.ഫുട്‍ബോളിന്റെ നാടായ മലപ്പുറത്തിന്റെ മണ്ണിൽ നിന്നാണ് ജെസിനും വരുന്നത് മലപ്പുറം നിലമ്പൂർ സ്വദേശിയാണ് ജെസിൻ ഇന്ത്യൻ ഫുട്‍ബോളർ ആഷിഖ് കുരുണിയൻ ഉൾപ്പടെ ഒരുപാട് താരങ്ങളെ മലപ്പുറത്തിന്റെ മണ്ണ് ഇന്ത്യൻ ഫുട്ബോളിന്‌ സമ്മാനിച്ചിട്ടുണ്ട് അതിൽ ഒരു പേരാണ് ജെസിൻ.

ജെസിനോപ്പം ഈ നേട്ടത്തിൽ കൂടെ ലോകത്തെ മികച്ച താരങ്ങളാണ് മെസ്സിയും അർജന്റീനയുടെ ലോകകപ്പ് ഹീറോ ജൂലിയൻ അൽവാരെസ് മാരിയോ ബെലോട്ടെലി എന്നിവരാണ്.ആദ്യമായാണ് ഒരു ഇന്ത്യൻ ഫുട്‍ബോളർ ഈ നേട്ടത്തിൽ എത്തുന്നത് ഇത് അഭിമാന നിമിഷമാണ്.നിലവിൽ ഈസ്റ്റ് ബംഗാളിന്റെ ഐ സ് എൽ ടീമിലാണ് ടി കെ ജെസിൻ.

റൊണാൾഡോയേക്കാൾ കൂടുതൽ പണം നൽകി മെസ്സിയെ ടീമിലെത്തിക്കാൻ സൗദി ക്ലബ്ബ് രംഗത്ത്..

റൊണാൾഡോയേക്കാൾ കൂടുതൽ പണം നൽകി മെസ്സിയെ ടീമിലെത്തിക്കാൻ സൗദി ക്ലബ്ബ് രംഗത്ത്