in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

പോർച്ചുഗൽ പരിശീലകനായി ഒരു പുതിയ അവതാരം എത്തുന്നു

ഖത്തർ ലോകകപ്പ് പൂർ‍ത്തിയായതിന് പിന്നാലെ പുതിയ പരിശീലകനെ തേടുകയാണ് പോർച്ചു​ഗൽ. സ്റ്റാർ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് ലോകകപ്പിന് പിന്നാലെ സ്ഥാവമൊഴിഞ്ഞതോടെയാണ് പറങ്കിപ്പട പുതിയ ആശാന് വേണ്ടി കാത്തിരിക്കുന്നത്.

Seleção Nacional A de Portugal SNAA, defronta a seleção da Turquia em jogo de apuramento para o campeonato do mundo Qatar 2022

ഖത്തർ ലോകകപ്പ് പൂർ‍ത്തിയായതിന് പിന്നാലെ പുതിയ പരിശീലകനെ തേടുകയാണ് പോർച്ചു​ഗൽ. സ്റ്റാർ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് ലോകകപ്പിന് പിന്നാലെ സ്ഥാവമൊഴിഞ്ഞതോടെയാണ് പറങ്കിപ്പട പുതിയ ആശാന് വേണ്ടി കാത്തിരിക്കുന്നത്.

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോയുടെ പേര് പോർച്ചു​ഗൽ പരിശീലകസ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. എന്നാൽ ഇതിനിടെയിപ്പോൾ മറ്റൊരു സർപ്രൈസ് പേരും ഉയർന്നുകഴിഞ്ഞു. സ്പാനിഷ് പരിശീലകൻ റോബെർട്ടോ മാർട്ടിനെസിനെ പോർച്ചു​ഗൽ പരി​ഗണിക്കുന്നതായി ടെല​ഗ്രാഫാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബെൽജിയ ദേശീയ ടീമിന്റെ പരിശീലകനെന്ന നിലയിലാണ് മാർട്ടിനെസ് ശ്രദ്ധേയനായത്. ഖത്തർ ലോകകപ്പിൽ ബെൽജിയം ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ മാർട്ടിനെസ് ടീം വിട്ടിരുന്നു. അതേസമയം ഒട്ടേറെ ഓഫറുകൾ മാർട്ടിനെസിന് മുന്നിലുണ്ടെന്നാണ് പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്യുന്നത്.

ലോകകപ്പിലെ തോൽവിക്ക് ശേഷം സാന്റോസ് ടീമിന്റെ പരീശിലക സ്ഥാനം ഒഴിഞ്ഞിരുന്നു റൊണാൾഡോയുമായുള്ള പ്രശ്‍നങ്ങളിൽ സാന്റോസിനെ ആരാധകർ രൂക്ഷമായ രീധിയിൽ വിമർശിച്ചിരുന്നു.സാന്റോസിന് കീഴിൽ ഒരുപാട് കിരീടങ്ങൾ പോർച്ചുഗലിന് നേടാൻ സാധിച്ചിട്ടുണ്ട്.നിലവിൽ പോർച്ചുഗലിന് ഒരു കോച്ച് ഇല്ല ബെൽജിയം പരിശീലകനായ മാർട്ടിനസ് എത്തിയാൽ പോർച്ചുഗലിന്റെ കളി രീധിയിൽ മാറ്റം വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലോകകപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് മാർട്ടിനസിനെ ബെൽജിയം ടീം പുറത്താക്കിയത് അത് കൊണ്ട് തന്നെ മാർട്ടിനസിനെ പോർച്ചുഗൽ പരീശിലകനായി നയമിക്കാൻ സാധ്യത ഏറെയാണ്.സൂപ്പർ താരം റൊണാൾഡോയുടെ ടീമിലെ ഭാവിയും നിർണ്ണയിക്കുന്നത് ചിലപ്പോൾ മാർട്ടിനസ് ആവും.നിലവിൽ മാർട്ടിനസിന്റെ വരവ്‌ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടാവും.പെപെ അടക്കുമുള്ള താരങ്ങൾ ടീമിൽ ഉണ്ടാവാൻ സാധ്യത ഇല്ല.ലോകകപ്പിൽ ശക്തരായ പോർച്ചുഗൽ പ്രതീക്ഷ നിലനിർത്തിയില്ല ഒരുപാട് വിമർശനങ്ങളും പോർച്ചുഗൽ ലോകകപ്പിൽ നേരിട്ടിരുന്നു റൊണാൾഡോക്ക് ആദ്യ ഇലവനിൽ അവസരം കൊടുക്കാത്ത നടപടി ഫുട്‍ബോൾ ലോകത്ത്‌ തന്നെ വലിയ വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു.

അടുത്ത മത്സരത്തിൽ രാഹുൽ ഇല്ല കാരണം ഇതാണ്

തോൽവിക്കുള്ള കാരണമെന്ത്? ; തുറന്ന് പറഞ്ഞ് ഇവാൻ ആശാൻ