in ,

LOVELOVE LOLLOL OMGOMG AngryAngry

ഇനിയും അടിയുണ്ടാകരുത്..! ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് ബാംഗ്ലൂരു എഫ്സി പറഞ്ഞതിങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇരുടീമുകളും ഈ സീസണിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വിജയം ബാംഗ്ലൂരു എഫ്സിക്കൊപ്പമായിരുന്നു.

ഈ മത്സരത്തിനിടെ ഗാലറിയിൽ വെച്ച് ബാംഗ്ലൂരു എഫ്സിയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ആരാധകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

വീണ്ടും അതേ സ്റ്റേഡിയത്തിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അധികൃതർക്ക് ആശങ്ക നൽകുന്നത് വീണ്ടും സംഘർഷമുണ്ടായേക്കാമെന്ന സാധ്യതകളാണ്.

എന്തായാലും മത്സരം കാണാൻ ബാംഗ്ലൂരുവിലെക്ക് യാത്ര ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടിയുള്ള എവേ സ്റ്റാൻഡിൽ മാത്രം പ്രവേശിക്കണമെന്ന് ബാംഗ്ലൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്‌സ് ഒരുമിച്ച് ആവശ്യപ്പെട്ടു.

കൂടാതെ ഇരുടീമുകളുടെയും ആരാധകരുടെ സുരക്ഷയും മറ്റും ഉറപ്പാക്കാനുള്ള നടപടികൾ അധികൃതർ എടുക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം മത്സരത്തിൽ വിജയിക്കുന്നവർ സെമിഫൈനലിൽ പ്രവേശിക്കും.

‘ഇവാന് പകരം മറ്റൊരാളെ കണ്ടെത്തും’ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമോ??

ബ്ലാസ്റ്റേഴ്സിന്റെ പ്രശ്‌നം അവിടെയാണ്; ഒടുവിൽ ഇവാൻ ആശാനും സമ്മതിക്കുന്നു