in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സിന്റെ പ്രശ്‌നം അവിടെയാണ്; ഒടുവിൽ ഇവാൻ ആശാനും സമ്മതിക്കുന്നു

ലീഗിൽ 8 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ചതാണ് ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്താൻ സഹായിച്ചത്. ഈ അപരാജിത കുതിപ്പിന് ശേഷം ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിന്റെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു. മൈനസ് പാസ്, കളിക്കാരുടെ മനോഭാവം, കൃത്യമായ സബ്സ്റ്റിട്യൂഷൻ ഇല്ലായ്‌മ തുടങ്ങിയ കാരണങ്ങളൊക്കെ ബ്ലാസ്റ്റേഴ്സിന്റെ ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ അത്ര ഹാപ്പിയല്ല. ഫാൻസ്‌ മാത്രമല്ല കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ അത്ര തൃപ്തിപ്പെടാൻ സാധ്യതയില്ല. കാരണം ലീഗിലെ അവസാന ലീഗിലെ അവസാന മത്സരങ്ങളിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ലീഗിൽ 8 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ചതാണ് ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്താൻ സഹായിച്ചത്. ഈ അപരാജിത കുതിപ്പിന് ശേഷം ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിന്റെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു. മൈനസ് പാസ്, കളിക്കാരുടെ മനോഭാവം, കൃത്യമായ സബ്സ്റ്റിട്യൂഷൻ ഇല്ലായ്‌മ തുടങ്ങിയ കാരണങ്ങളൊക്കെ ബ്ലാസ്റ്റേഴ്സിന്റെ ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്.

പരിഹരിക്കാൻ പോരായ്മകൾ ഏറെയുണ്ടെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് കണക്കാക്കുന്നത് ടീമിന്റെ ഫിനിഷിങ് പോരായ്മയാണ്. ലീഗിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് പരാജയപെട്ടതിന് പിന്നാലെ ഇവാൻ ആശാൻ എടുത്ത് പറഞ്ഞതും ടീമിന്റെ ഫിനിഷിങ് പോരായ്മകളെ കുറിച്ചാണ്.

ഫൈനൽ തേർഡ് വരെ കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും എന്നാൽ ഒരു മാന്ത്രിക നിമിഷം സൃഷ്ടിക്കാനും ഫൈനൽ പാസ് കണ്ടെത്താനും ഞങ്ങൾ പാടുപെട്ടെന്നുമാണ് മത്സരശേഷം ഇവാൻ വുകമനോവിച്ച് പറഞ്ഞത്. ഫിനിഷിങ് ബ്ലാസ്റ്റേഴ്സിന്റെ ഒരു പ്രശ്‌നമാണെങ്കിലും ഫിനിഷിങ് മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്നം. മുന്നേറ്റ നിരയിൽ കളിക്കുന്ന ഡയമന്തക്കോസിന് കൃത്യമായി പന്തെത്തിക്കാൻ സാധിക്കുന്നില്ല എന്നതും ഒരു പ്രശ്‌നമാണ്.

മധ്യനിരയിലെ പല സൂപ്പർ താരങ്ങളും ഫൈനൽ തേർഡിൽ പന്ത് പാസ്സ് ചെയ്യുന്നതിന് പകരം ഡ്രിബിൾ ചെയ്ത് മുന്നേറാനും ഒറ്റയ്ക്ക് ഗോളടിക്കാൻ ശ്രമിക്കുന്നതുമെല്ലാം ഫൈനൽ തേർഡിന്റെ കൂടി പ്രശ്‌നമാണ്. ഫൈനൽ തേർഡിൽ ഒത്തിണക്കത്തോടെ ഒരു കളി മാത്രമേ പ്ലേ ഓഫിൽ ഫിനിഷിങ്ങിൽ മികവ് തെളിയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു.

content highlights: kerala blasters finishing problems

ഇനിയും അടിയുണ്ടാകരുത്..! ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് ബാംഗ്ലൂരു എഫ്സി പറഞ്ഞതിങ്ങനെ..

ബാംഗ്ലൂരു എഫ്സിയുടെ ചതി ഇനി സഹിക്കാനാവില്ല, പ്ലാനുകൾ മാറ്റാൻ ബ്ലാസ്റ്റേഴ്‌സ്