in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബാംഗ്ലൂരു എഫ്സിയുടെ ചതി ഇനി സഹിക്കാനാവില്ല, പ്ലാനുകൾ മാറ്റാൻ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തയാറെടുക്കുകയാണ്. മാർച്ച്‌ മൂന്നിന് ബാംഗ്ലൂരു എഫ്സിക്കെതിരെയാണ് ശ്രീകണ്ടീരവയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തയാറെടുക്കുകയാണ്. മാർച്ച്‌ മൂന്നിന് ബാംഗ്ലൂരു എഫ്സിക്കെതിരെയാണ് ശ്രീകണ്ടീരവയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മത്സരം അരങ്ങേറുന്നത്.

എന്നാൽ കഴിഞ്ഞ തവണ ബാംഗ്ലൂരുവിൽ കളിക്കാൻ പോയപ്പോൾ അവർ തങ്ങൾക്ക് പരിശീലിക്കാൻ നല്ല മൈതാനം തന്നില്ലെന്നും, അതിനാൽ ഇത്തവണ ഇവിടെ നന്നായി പരിശീലിച്ചതിന് ശേഷമാണ് ബാംഗ്ലൂരുവിൽ പോകുകയെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
പറഞ്ഞു.

“മിക്ക കളിക്കാരും നാളെ സുഖം പ്രാപിക്കും. അപ്പോൾ ഞങ്ങൾ ഇവിടെ പരിശീലനം നടത്തേണ്ടി വരും, കാരണം ബെംഗളൂരു പോലുള്ള ഒരു വലിയ നഗരത്തിൽ ഞങ്ങൾക്ക് പോയി പരിശീലിക്കാൻ കഴിയുന്ന ഒരു നല്ല പരിശീലന ഗ്രൗണ്ട് പോലുമില്ല.”

“അതിനാൽ ഞങ്ങൾ ഇവിടെ പരിശീലന സെഷനുകൾ സംഘടിപ്പിക്കണം, ഞങ്ങൾ കഴിഞ്ഞ തവണ ബെംഗളൂരുവിൽ കളിച്ചപ്പോൾ പരിശീലനത്തിന് പിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങൾ അവിടെ പോയി, പക്ഷേ ഞങ്ങൾക്ക് നല്ല മൈതാനം ലഭിച്ചില്ല. അതിനാൽ ഞങ്ങൾ ആ പരിശീലനം ഒഴിവാക്കി.”

“പ്രാക്ടീസ് ചെയ്യാൻ ബെംഗളുരുവിൽ നല്ല ഫുട്ബോൾ മൈതാനം ഉണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങൾ നാളെ ഇവിടെ ഞങ്ങളുടെ പ്രോഗ്രാമുകൾ സംഘടിപ്പിക്കും. ചില കളിക്കാർക്ക് നാളെ കുറച്ചുകൂടി കൂടുതൽ പരിശീലനം നൽകും, കാരണം പ്ലേഓഫ് പെട്ടെന്ന് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് നന്നായി പരിശീലിക്കാനുള്ള സമയമില്ല.” – ഇവാൻ ആശാൻ പറഞ്ഞു.

ലീഗ് സ്റ്റേജിലെ മത്സരത്തിന് വേണ്ടി ബാംഗ്ലൂരുവിലേക്ക് പോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ലഭിച്ചത് മോശം മൈതാനമാണ്, അതിനാൽ തന്നെ ആ പരിശീലന സെഷനുകൾ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ പ്രശ്‌നം അവിടെയാണ്; ഒടുവിൽ ഇവാൻ ആശാനും സമ്മതിക്കുന്നു

പ്രധാന മത്സരങ്ങളിൽ സഹലിനെ പോലെയുള്ള താരങ്ങൾ ചെയ്യേണ്ടത് എന്ത്?? ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്..