in ,

LOLLOL LOVELOVE OMGOMG AngryAngry

ഖത്തർ ലോകകപ്പ് വിജയികൾക്ക് കിരീടത്തോടൊപ്പം ഒരു അപൂർവ സമ്മാനം കൂടി ?; ഇനി ഇവന്മാർ ഫിഫയെ ട്രോളിയതാണാവോ

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ബിയർ സ്പോൺസറായിരുന്നു ബട് വൈസർ . ഖത്തർ ലോകകപ്പ് ലക്ഷ്യം വച്ച് ലോഡുകണക്കിന് ബിയറുകളാണ് ബട് വൈസർ ഖത്തറിലെത്തിച്ചത്. എന്നാൽ ഖത്തർ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾക്ക് മുൻപാണ് ഫിഫ ലോകകപ്പ് വേദിയിൽ ബിയർ വിൽക്കാനുള്ള അനുമതി നിഷേധിച്ചത്.

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ബിയർ സ്പോൺസറായിരുന്നു ബട് വൈസർ . ഖത്തർ ലോകകപ്പ് ലക്ഷ്യം വച്ച് ലോഡുകണക്കിന് ബിയറുകളാണ് ബട് വൈസർ ഖത്തറിലെത്തിച്ചത്. എന്നാൽ ഖത്തർ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾക്ക് മുൻപാണ് ഫിഫ ലോകകപ്പ് വേദിയിൽ ബിയർ വിൽക്കാനുള്ള അനുമതി നിഷേധിച്ചത്.

അനുമതി നിഷേധിച്ചതോടെ ബട് വൈസർ കമ്പനിയുടെ ലോഡുകണക്കിന് ബിയർ കുപ്പികളാണ് ഇപ്പോൾ ഖത്തറിൽ ബാക്കിയായിരിക്കുന്നത് . ബ്രിട്ടനിൽ നിന്നും പതിമൂന്നായിരം കിലോമീറ്റർ കപ്പൽ വഴി സഞ്ചരിച്ചു കൊണ്ടാണ് ഈ ബിയർ ബോട്ടിലുകളൊക്കെ ഖത്തറിലെത്തിയത് .

ലോകകപ്പ് സമയത്ത് കളി കാണാനെത്തുന്ന യൂറോപ്യന്മാർ കളി കാണുന്ന സമയത്ത് ബിയർ കഴിക്കുന്നത് പതിവായിരുന്നു . ഇത് ലക്ഷ്യമിട്ടു കൊണ്ട് വലിയ രീതിയിൽ ബിയർ കച്ചവടം നടത്താം എന്നുള്ള ഒരു ലക്ഷ്യത്തോടുകൂടിയാണ് ബട് വൈസർ ലോഡുകണക്കിന് ബിയർകുപ്പികൾ ഖത്തറിലെത്തിച്ചത്.എന്നാൽ സ്റ്റേഡിയത്തിൽ മദ്യം നിരോധിച്ചുകൊണ്ട് ഫിഫ ഉത്തരവിറക്കിയതോടു കൂടി ബട് വൈസറിന്റെ ലോഡുകണക്കിന് ബിയർകുപ്പികൾ ഖത്തറിൽ ബാക്കിയാവുകയും ചെയ്തു .

ഇപ്പോഴിതാ ബട് വൈസർ കമ്പനി ഒരു അപൂർവ്വ അറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.ഖത്തർ ലോകകപ്പ് സ്വന്തമാക്കുന്നവർക്ക് ഖത്തറിലേക്ക് കൊണ്ടുവന്ന ലോഡുകണക്കിന് ബിയർകുപ്പികൾ സമ്മാനമായി നൽകും എന്നുള്ളതാണ് ബട് വൈസർ കമ്പനി അറിയിച്ചിരിക്കുന്നത്.

ഇത് പരിഹാസ രൂപേണ അവർ അറിയിച്ചതാണോ എന്നുള്ളതും വ്യക്തമല്ല . ഏതായാലും ബട് വൈസർ കമ്പനി ലോകകപ്പ് വിജയികൾക്ക് ബിയർബോട്ടിലുകളും നൽകാൻ തീരുമാനിച്ചാൽ ലോകകപ്പിനെ കൂടാതെ ലോഡുകണക്കിന് ബിയർകുപ്പികളും വിജയികളായ ടീമിന് നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വരും.

ആരാധകരെ ആശങ്കയിലാക്കി നെയ്മറുടെ പരിക്ക്; ആദ്യഘട്ട റിപ്പോർട്ടുകൾ പുറത്ത്

കെഎസ്ഈബിയെ വിഴ്ത്തി ബ്ലാസ്റ്റേഴ്‌സ്…