in

LOVELOVE OMGOMG LOLLOL CryCry AngryAngry

പോർച്ചുഗലിനെ തോൽപ്പിച്ച് അർജന്റീന വേൾഡ് കപ്പ്‌ ചൂടുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചനം

ഇ എ സ്പോർട്‌സ്, ഫിഫ ഗെയിം പ്ലേയർ സ്റ്റാറ്റിക്‌സും കഴിഞ്ഞ നാല് ലോകകപ്പുകളിലെ മത്സരങ്ങളും വിലയിരുത്തിയാണ് സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം നടത്തിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് ഫൈനലിൽ ലിയോണല്‍ മെസിയുടെ അർജന്‍റീനയും റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടും എന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം

MANCHESTER, ENGLAND - NOVEMBER 18: Lionel Messi of Argentina shakes hands with Cristiano Ronaldo of Portugal prior to the International Friendly match between Argentina and Portugal at Old Trafford on November 18, 2014 in Manchester, England. (Photo by Laurence Griffiths/Getty Images)

ലോകകപ്പ് തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണുള്ളത്. നവംബർ ഇരുപതിനാണ് ഫിഫ ലോകകപ്പിന് തുടക്കമാവുക. ടീമുകൾ എല്ലാം അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള തിരക്കിലാണ്. എന്നാ ഫുട്ബോൾ ലോകത്തിന് ഏറെ സന്തോഷമുള്ള പ്രവചനം നടത്തിയിരിക്കുകയാണ് സൂപ്പർ കമ്പ്യൂട്ടർ.

ഇ എ സ്പോർട്‌സ്, ഫിഫ ഗെയിം പ്ലേയർ സ്റ്റാറ്റിക്‌സും കഴിഞ്ഞ നാല് ലോകകപ്പുകളിലെ മത്സരങ്ങളും വിലയിരുത്തിയാണ് സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം നടത്തിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് ഫൈനലിൽ ലിയോണല്‍ മെസിയുടെ അർജന്‍റീനയും റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടും എന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം.

ഫൈനലിൽ റൊണാൾഡോയുടെ പോർച്ചുഗലിനെ പെനാൽട്ടിയിൽ വിഴ്ത്തി മെസ്സിയുടെ അർജന്റീന ലോകകപ്പ്‌ നേടും എന്നും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചു. ഇങ്ങനെ നടക്കുവാണേൽ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഫൈനൽ തന്നെയായിരിക്കും ഡിസംബർ 18ന് ഖത്തറിൽ നടക്കുക.

മറ്റ് പ്രവചനങ്ങൾ നോക്കുമ്പോൾ ഇംഗ്ലണ്ട് ഇത്തവണയും സെമിയിൽ പുറത്താവും. പെനാൽട്ടിയിൽ പോർച്ചുഗലാണ് ഇംഗ്ലണ്ടിനെ തോല്പിക്കുക. അർജന്‍റീന പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപിക്കുമെന്നും സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു.

വിലപിടിപ്പുള്ള യുവതാരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും

വേൾഡ് കപ്പിന് ആശയപോരാട്ടങ്ങളുടെ പ്രതീകമാകാൻ ടീമുകൾ