in ,

LOVELOVE LOLLOL

വിലപിടിപ്പുള്ള യുവതാരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും

ഐഎസ്എൽ വഴി ഒട്ടനവധി ചെറുപ്പക്കാരാണ് ഇന്ത്യൻ ഫുട്ബാളിലേക്കു കടന്നു വന്നത്. ഐഎസ്എല്ലിലെ ഓരോ ക്ലബ്ബും എടുത്ത് നോക്കുമ്പോൾ മുന്നിൽ നിന്ന് നയിക്കുവാൻ വരെ മികച്ച യുവതാരങ്ങളുണ്ട്. ഐഎസ്എലിലെ ഏറ്റവും വിലപ്പെട്ട അണ്ടർ 23 താരങ്ങൾ അരൊക്കെയാണ് എന്ന് നമ്മുക്ക് നോകാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് ടേബിൾ ടോപ്പേഴ്സ്. കേരള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തും.

ഐഎസ്എൽ വഴി ഒട്ടനവധി ചെറുപ്പക്കാരാണ് ഇന്ത്യൻ ഫുട്ബാളിലേക്കു കടന്നു വന്നത്. ഐഎസ്എല്ലിലെ ഓരോ ക്ലബ്ബും എടുത്ത് നോക്കുമ്പോൾ മുന്നിൽ നിന്ന് നയിക്കുവാൻ വരെ മികച്ച യുവതാരങ്ങളുണ്ട്. ഐഎസ്എലിലെ ഏറ്റവും വിലപ്പെട്ട അണ്ടർ 23 താരങ്ങൾ അരൊക്കെയാണ് എന്ന് നമ്മുക്ക് നോകാം.

ഏറ്റവും തലപ്പത്തുള്ളത് മുംബൈ സിറ്റി എഫ്സിയുടെ അപ്പൂയാണ്.കഴിഞ്ഞ സീസണിൽ നോർത്ത്ഈസ്റ്റ്‌ യുനൈറ്റഡിൽ നിന്നുമാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. 2.50കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. താരം 2019 മുതൽ 62ഓളം മത്സരങ്ങളാണ് ഐഎസ്എലിൽ കളിച്ചത്.

20 വയസുള്ള ഹൈദരാബാദ് എഫ്സിയുടെ ലെഫ്റ്റ് ബാക്ക് ആകാശ് മിഷ്റയും, മുംബൈ സിറ്റി എഫ്സിയുടെ ഗോൾകീപ്പറായ മുഹമ്മദ് നവാസുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഇരു പേരുടെയും മാർക്കറ്റ് വാല്യൂ 2.08 കോടിയാണ്.

ഗോൾകീപ്പർ പ്രഭ്സുഖൻ ഗിലും ജീക്സൺ സിങ്ങുമാണ് ടോപ് ടെനിലുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇരു പേരുടെയും മാർക്കറ്റ് വാല്യൂ 1.66 കോടിയാണ്. ടോപ് ടെനിലെ ഏക മലയാളി സാനിധ്യമാണ് നോർത്ത്ഈസ്റ്റ്‌ യുനൈറ്റഡ് താരം എമിൽ ബെന്നി. എമിൽ ബെന്നിയുടെയും മാർക്കറ്റ് വാല്യൂ 1.66 കോടിയാണ്.

ഐഎസ്എലിലെ ഏറ്റവും വിലപിടിപ്പുള്ള അണ്ടർ 23 കളിക്കാർ ഇതാ….

1) അപ്പുയ – MUFC- 2.50Cr
2) ആകാശ് മിശ്ര -HFC- 2.08Cr
3) മുഹമ്മദ് നവാസ് -MUFC- 2.08 കോടി
4) പ്രഭ്സുഖൻ ഗിൽ -KBFC- 1.66Cr
5) ധീരജ് സിംഗ് -FCG- 1.66 കോടി
6) ജീക്സൺ സിംഗ് -KBFC- 1.66Cr
7) ജിതേഷ്വോർ -CFC- 1.66Cr
8) സുരേഷ് സിംഗ് -BFC- 1.65 കോടി
9) എമിൽ ബെന്നി -NUFC- 1.66Cr
10 )റിക്കി ജോൺ -ATKMB- 1.66 കോടി

വിരാട് കോഹ്‌ലിയുടെ ഹോട്ടൽ മുറിയിലേക്ക് അതിക്രമിച്ച് കയറി ആരാധകൻ; കോപാകുലനായി കോഹ്ലി; വീഡിയോ കാണാം

പോർച്ചുഗലിനെ തോൽപ്പിച്ച് അർജന്റീന വേൾഡ് കപ്പ്‌ ചൂടുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചനം