in , , ,

LOVELOVE

മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പട്ടി ചർച്ച ചെയ്യുമ്പോൾ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകാതെ പോകുന്ന പേരാണ് തോമസ് ചോർസ്. അണിയറയിൽ യുവതാരങ്ങളുടെ പ്രതിഭകളെ ചെത്തിമിനുക്കിയെടുക്കുന്നത് അദ്ദേഹമാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഭാഗമായ സച്ചിൻ സുരേഷ്, വിബിൻ മോഹൻ, ഐമൻ, അസ്ഹർ എന്നിവരുടെ മികവിന് മൂർച്ച കൂട്ടിയ പരിശീലകനാണ് തോമസ്.

കൗമാര താരങ്ങളുടെ കലവറയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളത്തിൽ നിന്നുള്ള ടാലന്റുകളെ കണ്ടെത്തിയെടുക്കുന്നതിൽ പൂർണമായ മികവ് അവകാശപ്പെടാനില്ലെങ്കിലും ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരുപിടി മികച്ച താരങ്ങൾ വളർന്ന് വരുന്നുണ്ട്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു കൗമാര ടാലന്റിന്റെ മികവിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം പരിശീലകൻ തോമസ് ചോർസ്.

ALSO READ: പുതിയ സൈനിംഗുകൾ എപ്പോൾ? തായ്ലാൻഡിലെ എതിരാളികളാര്? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ..

ബ്ലാസ്റ്റേഴ്‌സിന്റെ കൗമാര താരവും തിരുവനന്തപുരം സ്വദേശിയുമായ എബിൻദാസിന്റെ മികവിനെയാണ് തോമസ് ആശാൻ വാനോളം പുകഴ്ത്തിയിരിക്കുന്നത്. താരത്തിന്റെ പ്രൊമോഷണൽ വീഡിയോ പങ്ക് വെച്ച് കൊണ്ട് മെസ്സിയെ അനുസ്മരിപ്പിക്കുന്ന താരമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ALSO READ: കേരളാ ടാലന്റ്; അണ്ടർ 20 നായകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

മെസ്സിയെ അനുസ്മരിപ്പിക്കുന്ന ഒരു ഗെയിം ശൈലിയുമായി കെബിഎഫ്‌സിയിൽ നിന്ന് വളർന്നുവരുന്ന പ്രതിഭയായ എബിൻദാസിൻ്റെ പ്രൊമോഷണൽ വീഡിയോ പരിശോധിക്കുക എന്ന തലക്കെട്ട് നൽകി അദ്ദേഹം എബിന്റെ പ്രകടനത്തിന്റെ വീഡിയോ പങ്ക് വെക്കുന്നുണ്ട്. എബിൻ മികച്ച കഴിവുള്ള താരമാണെന്നും,പക്ഷേ ഫുട്ബോൾ രംഗത്ത് ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ വികസനം പ്രധാനമാണെന്നും ആദ്ദേഹം കൂട്ടിചേർക്കുന്നു.

ALSO READ: താങ്ക്യു ഇഷാൻ; താരം മറ്റൊരു ക്ലബ്ബിലേക്ക്

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പട്ടി ചർച്ച ചെയ്യുമ്പോൾ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകാതെ പോകുന്ന പേരാണ് തോമസ് ചോർസ്. അണിയറയിൽ യുവതാരങ്ങളുടെ പ്രതിഭകളെ ചെത്തിമിനുക്കിയെടുക്കുന്നത് അദ്ദേഹമാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഭാഗമായ സച്ചിൻ സുരേഷ്, വിബിൻ മോഹൻ, ഐമൻ, അസ്ഹർ എന്നിവരുടെ മികവിന് മൂർച്ച കൂട്ടിയ പരിശീലകനാണ് തോമസ്.

ALSO READ: സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

യുവേഫ എ കാറ്റഗറി ലൈൻസൻസുള്ള തോമസ് ആശാൻ പോളണ്ട് സ്വദേശിയാണ് . കരോലിസ് സ്കിങ്കിസ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറ്കടർ ആയതിന് പിന്നാലെ അദ്ദേഹം ടീമിലെത്തിച്ചതാണ് തോമസ് ആശാനെ. ഒരു പക്ഷെ കരോലിസ് ബ്ലാസ്റ്റേഴ്സിൽ നടത്തിയ ഏറ്റവും മികച്ച തീരുമാനവും തോമസ് താനെയാണെന്ന് നമ്മുക്ക് വിശേഷിപ്പിക്കാനാവും.

രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സ് വിടുന്നു; താരത്തെ സ്വന്തമാക്കാനായി വമ്പന്മാർ രംഗത്ത്…

സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു