in

LOVELOVE

സന്തോഷ വാർത്ത, ഫിഫ വിലക്ക് നീങ്ങുന്നു..

ക്ലബ്ബുകളുമായി സൗഹൃദ മത്സരം കളിക്കാനും ഫിഫ വിലക്ക് മാറുന്നതോട് കൂടി കഴിയും.

ഭരണ കാര്യത്തിൽ ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷനെതിരെ അന്താരാഷ്ട്ര ഫുട്ബോൾ ഭരണ സമിതിയായ ഫിഫ ചുമത്തിയ വിലക്ക് ഉടൻ തന്നെ പിൻവലിച്ചേക്കും.

ഇന്ന് സുപ്രീംകോടതിയിൽ നടന്ന ഹിയറിങ്ങിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയും സുപ്രീംകോടതിയും ഫിഫ നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്യാമെന്ന് തീരുമാനമെടുത്തതോടെയാണ് ഫിഫ വിലക്ക് നീങ്ങാനൊരുങ്ങുന്നത്, കൂടാതെ സി.ഒ.എ യെ ഇന്ന് പിരിച്ചുവിടുകയും ചെയ്തു.

ഒക്ടോബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 വിമൻസ് വേൾഡ് കപ്പ്‌ ഫിഫ വിലക്ക് മൂലം ഇന്ത്യയിൽ നിന്ന് മാറ്റിവെച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു, ഫിഫ വിലക്ക് നീങ്ങുകയാണെങ്കിൽ നിശ്ചയിച്ച പോലെ അണ്ടർ 17 വിമൻസ് വേൾഡ് കപ്പ്‌ ഇന്ത്യയിൽ വെച്ച് തന്നെ നടക്കും.

2-3 ദിവസത്തിനുള്ളിൽ ഫിഫ വിലക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ടീമുകൾക്ക് അന്താരാഷ്ട്ര ക്ലബ്ബുകളുമായി സൗഹൃദ മത്സരം കളിക്കാനും ഫിഫ വിലക്ക് മാറുന്നതോട് കൂടി കഴിയും.

വിദേശ താരത്തിന്റെ സൈനിങ് അപ്ഡേറ്റ് ഇതാ..

ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ ഇനി നടക്കുമോ?