in

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ ഇനി നടക്കുമോ?

യു എ ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി നിശ്ചയിച്ച മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്, ഈ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ഉൾപ്പടെ ആരംഭിച്ചതുമായിരുന്നു

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്തയാണ് ഫിഫ വിലക്ക് ഉടൻ നീങ്ങുമെന്ന തരത്തിൽ സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചത്.

ഇതോടെ ഫിഫ വിലക്ക് കാരണം മുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ വീണ്ടും നടന്നേക്കുമെന്ന് ആരാധകർ വളരെയധികം പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

യു എ ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി നിശ്ചയിച്ച മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്, ഈ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ഉൾപ്പടെ ആരംഭിച്ചതുമായിരുന്നു.

ഫിഫ വിലക്ക് മാറുകയാണെങ്കിൽ നേരത്തെ തീരുമാനിച്ചത് പോലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ നടക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ യു എ ഇ യിൽ പരിശീലനം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം.

സന്തോഷ വാർത്ത, ഫിഫ വിലക്ക് നീങ്ങുന്നു..

SD വേറെ ലെവൽ?ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ തന്ത്രങ്ങൾ ഇതാ..