in , , ,

OMGOMG LOVELOVE CryCry AngryAngry LOLLOL

ദിമിയെ വിട്ടു കളഞ്ഞാൽ ആത്മഹത്യക്ക്‌ സമം🥵; ഭാവിയില്ലത് ബ്ലാസ്റ്റേഴ്‌സിന് തന്നെ ദോഷം ചെയ്യും…

ഈ സീസണിൽ ലൂണയുടെ അഭാവത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്നത് ദിമിത്രിയോസ് ഡയമൻ്റകോസാണ്. സീസണിൽ 13 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലാണ് ദിമിയുള്ളത്.

നിലവിൽ ദിഷയില്ലാതെ മുന്നേറൂന്ന ബ്ലാസ്റ്റേഴ്‌സിനെ കുറച്ചെങ്ങാനും താങ്ങി നിർത്തുന്നത് ദിമിയാണെന്ന് തന്നെ പറയണം. മികച്ചൊരു സപ്പോർട്ടിങ് ഇല്ലാണ്ട് പോലും ഇതോടക്കം ഈ സീസണിൽ 20 ഗോൾ കോൺട്രിബൂഷൻ താരം ബ്ലാസ്റ്റേഴ്‌സിനായി സംഭാവന ചെയ്തു കഴിഞ്ഞു.

ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം തന്റെ സാലറി കൂട്ടി ചോദിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ദിമിയെ പൊന്നും വിലയ്ക് സ്വന്തമാക്കാൻ മറ്റ് ഐഎസ്എൽ ക്ലബ്‌ കാത്തിരിക്കുകയാണ്. അഥവാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ടുകളയുകയാണെങ്കിൽ അത് ആത്മഹത്യപരമായ തീരുമാനമായിരിക്കും.

കാരണം പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുക്കയാണേൽ, ആ താരം ഇന്ത്യൻ ഫുട്ബോളുമായി ഇണങ്ങി വരാൻ ഒട്ടേറെ സമയമെടുക്കും. അതുകൊണ്ടു തന്നെ ദിമിയെ നിലനിർത്തണമെന്ന് തന്നെയാണ് ഒരുകൂട്ടം ആരാധകരുടെ ആഗ്രഹം.

ബ്ലാസ്റ്റേഴ്സിനൊപ്പം മികച്ച സപ്പോർട്ട് ലഭിക്കാത്ത താരം മറ്റൊരു ഐഎസ്എൽ ടീമിൽ മികച്ചൊരു സപ്പോർട്ടിംഗുമായി ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങൾക്ക് അത് തടയുകയെന്ന് വെച്ചാൽ അസാധ്യം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ താരത്തെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ഐഎസ്എൽ ക്ലബിന് വിട്ടുനൽക്കുകയാണേൽ മണ്ടത്തരം തന്നെ പറയണം.

ഐഎസ്എൽ ടോപ്പ് സ്കോറർ പട്ടം ഇനി ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരത്തിന്

ഈയൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടുവെന്ന് ആശാൻ തന്നെ പറയുന്നു..